തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്കിടിയില്‍ ചേരിതിരിവിന് ശ്രമിച്ച കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിനെ രക്ഷിക്കാന്‍ ശ്രമം. (Attempts to save Gopala Krishnan, who created a Mallu Hindu WhatsApp group) ഗോപാല കൃഷ്ണനെതിരായ ഗുരുതരാരോപണങ്ങള്‍ ഒഴിവാക്കിയാണ് സര്‍ക്കാര്‍ ചാര്‍ജ് മെമ്മോ നല്‍കിയിരിക്കുന്നത്.
|
മുസ്ലിം ഗ്രൂപ്പ് ഉണ്ടാക്കിയതും പൊലീസില്‍ വ്യാജ പരാതി നല്‍കിയതുമൊന്നും മെമ്മോയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഉദ്യോഗസ്ഥന്‍ പൊലീസിനു നല്‍കിയ സ്‌ക്രീന്‍ഷോട്ടും റിപ്പോര്‍ട്ടും ചാര്‍ജ് മെമ്മോയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമാണ്.
ഉന്നത നിര്‍ദേശപ്രകാരമായിരുന്നു താന്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതെന്ന് ഗോപാലകൃഷ്ണന്‍ സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നുണ്ട്. ഐഎഎസുകാര്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നു മാത്രമാണ് മെമ്മോയില്‍ പറയുന്നത്. ഗ്രൂപ്പില്‍ ചേര്‍ന്ന ചില ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ഒരു ദിവസം വൈകിയാണ് ഗ്രൂപ്പ് നിര്‍മിച്ച സംഭവത്തില്‍ ഗോപാലകൃഷ്ണന്‍ വിശദീകരണം നല്‍കുന്നത്. ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഒക്ടോബര്‍ 31നാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു വിശദീകരണം നല്‍കുന്നത് നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് 2.28നുമായിരുന്നു.
തന്റെ മൊബൈല്‍ ആരോ ഹാക്ക് ചെയ്ത് ഗ്രൂപ്പ് ഉണ്ടാക്കിയെന്നായിരുന്നു ഗോപാലകൃഷ്ണന്‍ വിശദീകരണം നല്‍കിയത്. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ അത് നുണയാണെന്ന് ബോധ്യപ്പെട്ടു. ഇക്കാര്യത്തില്‍ മെറ്റയില്‍ നിന്നും ഗൂഗിളില്‍ നിന്നും വിവരങ്ങള്‍ തേടിയിരുന്നു.
വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് നിയമപരമായി നിലനില്‍ക്കാത്ത കുറ്റമാണ്. മറ്റു ഗുരുതരാരോപണങ്ങള്‍ ചാര്‍ജ് മെമോയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. അതോടെ ഗോപാലകൃഷ്ണനെതിരായ കേസ് ഒന്നുമല്ലാതാവും. ഉന്നത തല ഇടപെടലില്‍ ഗോപാലകൃഷ്ണനെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായാണ് ആരോപണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





