22
Nov 2025
Sun
22 Nov 2025 Sun
sexual assault arrest

ഗുരുവായൂര്‍: പൊതുസ്ഥലങ്ങളില്‍ ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെ കയറിപ്പിടിക്കുന്ന ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ചൊവ്വല്ലൂര്‍ കിഴക്കേക്കുളം അബ്ദുല്‍ വഹാബ് (49) ആണ് പിടിയിലായത്. അന്‍പതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇയാളെ ഗുരുവായൂര്‍ പൊലീസ് പൊക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വല്ലൂര്‍, കണ്ടാണശേരി പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ ലൈംഗിക അതിക്രമം നടക്കുന്നതായി വ്യാപക പരാതിയുണ്ടായിരുന്നു. അതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ALSO READ: ഹിന്ദു പീഡിപ്പിച്ചതിനാലാണ് ഇവരെല്ലാം പ്രതിഷേധവുമായി ഇറങ്ങിയത്; പാലത്തായി കേസില്‍ വര്‍ഗീയ വിഷം ചീറ്റി സിപിഎം നേതാവ്

ഓട്ടോ ഡ്രൈവറായ അബ്ദുല്‍ വഹാബ് രാത്രി ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറില്‍ കറങ്ങും. തുടര്‍ന്ന് ഒറ്റയ്ക്ക് നടന്നുവരുന്ന സ്ത്രീകള്‍ക്കുനേരെ അതിക്രമം നടത്തുകയായിരുന്നു പതിവ്. വിദ്യാര്‍ഥിനികളും ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടക്കുന്ന സ്ത്രീകളുമെല്ലാം അതിക്രമത്തിനിരയായിരുന്നു. പലരും പൊലീസില്‍ പരാതിപ്പെട്ടു.

മഫ്തിയിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അസി. പൊലീസ് കമ്മിഷണര്‍ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വം നല്‍കി. ചാവക്കാട് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.