21
Sep 2022
Sun
21 Sep 2022 Sun

മലപ്പുറം: ജോലികഴിഞ്ഞ് വീട്ടിൽപോവാനായി ഓട്ടംവിളിച്ച യുവതിയെ കാട്ടിൽ കൊണ്ടുപോയി ബലാത്സം​ഗം ചെയ്‌ത ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മരുത സ്വദേശി തോരപ്പ ജലീഷ് ബാബു എന്ന ബാബുവി(41)നെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇയാൾ യാത്രക്കാരിയെ ബലാൽസം​ഗം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

വ്യാഴം രാത്രി ഏഴരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഓട്ടോ വിളിച്ച യുവതിയെ വനപ്രദേശത്ത് കൊണ്ടുപോയാണ് ബാബു ബലാത്സം​ഗം ചെയ്‌തത്. സംഭവത്തിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

 

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.