03
Jun 2024
Wed
03 Jun 2024 Wed
Badruddin Ajmal

ദുബ്രി: എഐയുഡിഎഫ് പ്രസിഡന്റ് ബദ്‌റുദ്ദീന്‍ അജ്മല്‍ ഇക്കുറി ദുബ്രി പാര്‍ലമെന്റ് മണ്ഡലത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു. (Badruddin Ajmal’s ‘historic’ defeat: Loses Dhubri seat by one million votes ) അത് വിജയത്തിന്റെ മഹിമ കൊണ്ടല്ല, മറിച്ച് പരാജയത്തിന്റെ ആഴം കൊണ്ടായിരുന്നു. എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ റാകിബുല്‍ ഹുസൈന്‍ അജ്മലിനെ തോല്‍പ്പിച്ചത് 10,12,476 വോട്ടിനാണ്. അസം രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും മൂന്ന് തണ എംപിമായ അജ്മലിന്റെ പതനം ഞെട്ടിക്കുന്നതായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റാകിബുല്‍ ഹസന് 14,71,885 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അജ്മലിന് 4,59,409 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. ജനങ്ങളുടെ മനസ്സില്‍ അജ്മല്‍ ബദ്‌റുദ്ദീന്‍ എന്ന അത്തര്‍ വ്യാപാരിയുടെ സ്ഥാനം എത്രത്തോളം നഷ്ടപ്പെട്ടുവെന്നതിന്റെ തെളിവായിരുന്നു അത്.

സംസ്ഥാനത്തെ 14 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മൂന്നിടങ്ങളിലാണ് അജ്മല്‍ മല്‍സരിച്ചത്. ദുബ്രിക്ക് പുറമേ, കരീംഗന്‍ജ്, സെന്‍ട്രല്‍ അസമിലെ നഗാവ് എന്നീ മണ്ഡലങ്ങളിലാണ് എഐയുഡിഎഫ് മല്‍സരിച്ചത്. മുസ്ലിം ഭൂരിപക്ഷമുള്ള ഈ മണ്ഡലങ്ങളിലെല്ലാം പാര്‍ട്ടി തോറ്റു.

അജ്മലിന്റെ ഈ വീഴ്ച്ചയ്ക്ക് പിന്നില്‍ പല കാരണങ്ങളുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ നേതാവ് കളിയാണ് അതില്‍ പ്രധാനമായും വിമര്‍ശിക്കപ്പെടുന്നത്. സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് അടുക്കാന്‍ കഴിയാത്ത രീതിയിലുള്ള അദ്ദേഹത്തിന്റെ പെരുമാറ്റ രീതിയാണ് അതില്‍ പ്രധാനമായും വിമര്‍ശിക്കപ്പെടുന്നത. ബിജെപിയുടെ അസമിലേക്കുള്ള കടന്നു കയറ്റവും അജ്മലിന്റെ പരാജയത്തിന് കാരണമായി. മുസ്ലിംകള്‍ക്കെതിരായ ബിജെപിയുടെ പ്രചാരണങ്ങള്‍ ഇക്കുറി മുസ്ലിം വോട്ടുകള്‍ ഏകപക്ഷീയമായി കോണ്‍ഗ്രസിലേക്ക് പോകുന്നതിന് കാരമമായി.

അജ്മലിന്റെ പരാജയം അദ്ദേഹത്തിനു വ്യക്തിപരമായി മാത്രമല്ല, എഐയുഡിഎഫ് എന്ന പാര്‍ട്ടിക്ക് കൂടി തിരിച്ചടിയാണ്. 2005ല്‍ രൂപീകരിക്കപ്പെട്ട അജ്മലിന്റെ പാര്‍ട്ടിക്ക് നിലവില്‍ 16 എംഎല്‍എമാര്‍ ഉണ്ട്. 2021ല്‍ കോണ്‍ഗ്രസിനോട് സഖ്യം ചേര്‍ന്നാണ് എഐയുഡിഎഫ് മല്‍സരിച്ചത്. എന്നാല്‍, ഭരണത്തിലേറാനാവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക