10
May 2024
Sunമനാമ: ബഹ്റൈനില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു. പയ്യോളി അയനിക്കാട് പാലക്കീല്‍ വീട്ടില്‍ അര്‍ഷക് അഷ്റഫ് (29) ആണ് മരിച്ചത്. റസ്റ്റോറന്റ് ജീവനക്കാരനായിരുന്ന അര്‍ഷക് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ഇസ ടൗണ്‍ ഹൈവേയിലാണ് അപകടമുണ്ടായത്. സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
|
പിതാവ്: അശ്റഫ്, മാതാവ്: ഷാഹിദ. ഭാര്യ: ഷാദിയ. അഞ്ചു മാസം പ്രായമുള്ള ഇസാന്‍ അര്‍ഷക് ഏക മകനാണ്. സഹോദരങ്ങള്‍: ജംഷാദ്, ജംഷിദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.