15
Jan 2025
Tue
15 Jan 2025 Tue
Bangladesh to face Champions Trophy without Shakib due to questionable bowling action ബൗളിങ് ആക്ഷന്റെ പേരില്‍ വിലക്ക്: ഷാകിബിന്റെ അഭാവത്തില്‍ പല്ല് പോയ സിംഹമായി ബംഗ്ലാദേശ് ചാംപ്യന്‍സ് ട്രോഫിക്ക്

ധാക്ക: ബൗളിങ് ആക്ഷനെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ നടത്തിയ പരിശോധനയില്‍ പരാജയപ്പെട്ട ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസ്സന് വിലക്കുണ്ടായതോടെ പല്ല് പോയ സിംഹമായി ബംഗ്ലാദേശ് ചാംപ്യന്‍സ് ട്രോഫിക്ക്. വിലക്ക് വന്നതോടെ ICC ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനുള്ള ബംഗ്ലാദേശ് ടീമിനെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍ ഇല്ലാതെയാണ് പ്രഖ്യാപിച്ചത്. ബാറ്റര്‍ ലിറ്റന്‍ ദാസും ടീമിലില്ല. ലിറ്റന് മോശം ഫോമാണ് ടീമിലേക്കുള്ള വാതില്‍ അടയ്ക്കാന്‍ ഇടയാക്കിയത്.

whatsapp ബൗളിങ് ആക്ഷന്റെ പേരില്‍ വിലക്ക്: ഷാകിബിന്റെ അഭാവത്തില്‍ പല്ല് പോയ സിംഹമായി ബംഗ്ലാദേശ് ചാംപ്യന്‍സ് ട്രോഫിക്ക്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാകിബിന്റെ അഭാവത്തില്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോയാണ് ടീം ക്യാപ്റ്റന്‍. ഫെബ്രുവരി 20നു ദുബായില്‍ ഇന്ത്യക്കെതിരെയാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിന്റെ ആദ്യ പോരാട്ടം.

ആഭ്യന്തരഅന്താരാഷ്ട്ര മത്സരങ്ങളില്‍ ബൗള്‍ ചെയ്യരുതെന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ഷാകിബിന് നല്‍കിയ നിര്‍ദേശം. കഴിഞ്ഞമാസം ഐ.സി.സി നിയോഗിച്ച പ്രത്യേക സമിതിക്കുമുന്നില്‍ നടത്തിയ പരിശോധനയിലും ഷാകിബ് പരാജയപ്പെട്ടതോടെ അദ്ദേഹത്തെ ബൗള്‍ചെയ്യുന്നതില്‍നിന്ന് താത്കാലികമായി വിലക്കിയിരുന്നു. ആ തീരുമാനമാണ് കഴിഞ്ഞദിവസം വിദഗ്ധ പരിശോധനയിലൂടെ ഉറപ്പിച്ചത്.

ഇടംകൈ സ്പിന്നറായ ഷാകിബ് ലോകത്തെ പ്രധാന ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. ടെസ്റ്റില്‍ 246, ഏകദിനത്തില്‍ 317 എന്നിങ്ങനെ വിക്കറ്റ് നേടിയിട്ടുണ്ട്. ടെസ്റ്റ്, ട്വന്റി 20 മത്സരങ്ങളില്‍നിന്ന് നേരത്തേ വിരമിച്ചിരുന്നു.

ബംഗ്ലാദേശ് ടീം:

Nazmul Hossain Shanto (c), Soumya Sarkar, Tanzid Hasan, Tawhid Hridoy, Mushfiqur Rahim, MD Mahmud Ullah, Jaker Ali Anik, Mehidy Hasan Miraz, Rishad Hossain, Taskin Ahmed, Mustafizur Rahman, Parvez Hossai Emon, Nasum Ahmed, Tanzim Hasan Sakib, Nahid Rana

Bangladesh to face Champions Trophy without Shakib

 

\