കാസര്‍കോട് ഉപ്പളയില്‍ വാഹനത്തില്‍ നിന്ന് 50 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുഖ്യ പ്രതി പിടിയില്‍. റാംജിനഗര്‍ ഗ്യാങ് അംഗമായ തമിഴ്‌നാട് തിരുച്ചിറപ്പളളി സ്വദേശി അറുമുഖന്‍ എന്ന കിട്ടു ആണ് മഞ്ചേശ്വരം പോലീസിന്റെ പിടിയിലായത്. ഛത്തീസ്ഗഡില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.
|
വാഹനങ്ങള്‍ കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തുന്നതാണ് റാംജിനഗര്‍ ഗ്യാങിന്റെ രീതി. 2024 മാര്‍ച്ച് 27നായിരുന്നു ഉപ്പളയില്‍ എടിഎമ്മുകളില്‍ നിറയ്ക്കാന്‍ പണവുമായി എത്തിയ വാഹനത്തിന്റെ ചില്ല് തകര്‍ത്ത് പ്രതികള്‍ അരക്കോടി രൂപയുമായി കടന്നത്. കവര്‍ച്ചയ്ക്കു പിന്നില്‍ മൂന്നംഗ സംഘമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്.
ALSO READ: മകന്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





