ബംഗ്ലാദേശി ചെസ് ഗ്രാൻഡ് മാസ്റ്റർ സിയാവുർ റഹ്മാൻ കളിക്കുന്നതിനിടെ ബോർഡിലേക്ക് കുഴഞ്ഞുവീണുമരിച്ചു. 50 വയസ്സായിരുന്നു. ദേശീയ ചാംപ്യൻഷിപ്പ് മൽസരം നടക്കുന്നതിനിടെയായിരുന്നു സിയാവുർ റഹ്മാന്റെ മരണമെന്ന് ബംഗ്ലാദേശ് ചെസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഷഹാബുദ്ദീൻ ഷമീം അറിയിച്ചു.
|
തലസ്ഥാനമായ ധാക്കയിലായിരുന്നു മൽസരം. ചാംപ്യൻഷിപ്പിന്റെ പന്ത്രണ്ടാം റൗണ്ടിൽ ഗ്രാൻഡ് മാസ്റ്റർ ഇനാമുൽ ഹുസൈനെ നേരിടുന്നതിനിടെയാണ് സിയാവുർ റഹ്മാൻ ബോർഡിനു മുകളിലേക്ക് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിരവധി തവണ ദേശീയ ചാംപ്യനായിട്ടുള്ള സിയാവുർ റഹ്മാൻ 2022ൽ ഇന്ത്യയിൽ നടന്ന 44ാമത് ചെസ് ഒളിപ്യാംഡിൽ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചു പങ്കെടുത്തിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


