Congress worker killed in Ballari കര്‍ണാടകയിലെ ബെല്ലാരിയില്‍ ബിജെപി എംഎല്‍എ ജനാര്‍ദ്ദന റെഡ്ഡിയുടെയും കോണ്‍ഗ്രസ് എംഎല്‍എ ഭരത് റെഡ്ഡിയുടെയും അനുയായികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് നഗരത്തില്‍ വന്‍ സംഘര്‍ഷാവസ്ഥ. വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ബാനറുകള്‍ സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
|
ജനുവരി 3-ന് നടക്കാനിരിക്കുന്ന വാല്‍മീകി പ്രതിമ അനാവരണ ചടങ്ങിന് മുന്നോടിയായിട്ടാണ് തര്‍ക്കം തുടങ്ങിയത്. അവംഭാവി പ്രദേശത്തുള്ള ജനാര്‍ദ്ദന റെഡ്ഡിയുടെ വീടിന് മുന്നില്‍ ഭരത് റെഡ്ഡിയുടെ അനുയായികള്‍ ബാനറുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത് ജനാര്‍ദ്ദന റെഡ്ഡിയുടെ അനുയായികള്‍ തടഞ്ഞു. ഇത് വാക്കേറ്റത്തിലും പിന്നീട് കല്ലേറിലും കലാശിക്കുകയായിരുന്നു.
സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങള്‍ പടര്‍ന്നെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ആകാശത്തേക്ക് വെടിയുതിര്‍ക്കുന്ന ഗണ്‍മാന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെയും കല്ലേറുണ്ടായി. സ്ഥിതിഗതികള്‍ വഷളായതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.

തന്നെ വധിക്കാന്‍ ഭരത് റെഡ്ഡിയും പിതാവും അനുയായികളും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് ജനാര്‍ദ്ദന റെഡ്ഡി ആരോപിച്ചു. ഗംഗാവതിയില്‍ നിന്ന് വീട്ടിലെത്തി വാഹനത്തില്‍ നിന്നിറങ്ങിയ ഉടന്‍ തന്റെ നേരെ വെടിവെപ്പുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ചതെന്ന് പറയുന്ന വെടിയുണ്ടകളും അദ്ദേഹം മാധ്യമങ്ങളെ കാണിച്ചു.
നഗരത്തില്‍ സുരക്ഷ ശക്തമാക്കുകയും കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. വെടിവെപ്പ് സംബന്ധിച്ചും മറ്റ് ആരോപണങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





