മംഗളൂരു: ദക്ഷിണ കന്നഡയിലെ പനെമംഗളൂരുവിലുള്ള അക്കരങ്ങാടി ബസ് സ്റ്റോപ്പിന് സമീപം യുവാവിന് വെട്ടേറ്റു. (Bantwal: Youth stabbed near Panemangalore ) പെയ്ന്റിങ് തൊഴിലാളിയായ അമ്മി എന്ന ഹമീദിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച്ച രാത്രി വൈകിയാണ് സംഭവം.
|
നാല് പേര്‍ ചേര്‍ന്നാണ് അക്രമിച്ചത്. സംഭവം നടന്ന ഉടനെ ഇവര്‍ ഓടി രക്ഷപ്പടുകയായിരുന്നു. കൈയില്‍ ഗുരുതര പരിക്കേറ്റ ഹമീദിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബണ്ട്വാള്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സുഹാസ് ഷെട്ടി വധത്തിന് ശേഷം സാധാരണ നിലയിലേക്ക് നീങ്ങുന്ന ദക്ഷിണ കന്നഡയില്‍ സംഭവം വീണ്ടും ആശങ്ക ഉയര്‍ത്തി.
മലയാളിയായ അഷ്‌റഫിനെ സംഘപരിവാരം കൂട്ടംചേര്‍ന്ന് തല്ലിക്കൊന്നതിന് തൊട്ടു പിന്നാലെയാണ് സുഹാസ് കൊല്ലപ്പെട്ടത്. അതോടനുബന്ധിച്ച് പ്രദേശത്ത് നിരവധി അക്രമങ്ങള്‍ നടന്നിരുന്നു. സംഭവത്തെ വര്‍ഗീയവല്‍ക്കരിച്ച് പ്രശനം ആളിക്കത്തിക്കാന്‍ സംഘപരിവാരം ശ്രമിച്ചിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





