ലഖ്നൗ: ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് ഭിക്ഷ യാചിച്ച നാല് പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. (Begging wearing Jenes and top in up) ബല്ലിയ ജില്ലയിലാണ് സംഭവം.
|
ദൂരൂഹ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടികളെ ചോദ്യം ചെയ്തുവരികയാണ്. ബല്ലിയ-സിക്കന്ദര്‍പൂര്‍ ദേശീയ പാതയില്‍ വഴിയാത്രക്കാരില്‍ നിന്നാണ് കുട്ടികള്‍ പണം ചോദിച്ചത്. തുടര്‍ന്ന് പ്രദേശവാസികള്‍ ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
കണ്ടാല്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവരാണ് കുട്ടികളെന്ന് പ്രദേശവാസികള്‍ പറയുന്നു. ഗുജറാത്തില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികളെന്നും ബല്ലിയ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ധരംശാലയിലാണ് താമസിക്കുന്നതെന്നും പൊലീസ് പറയുന്നു.
ALSO READ: ഇനി എയര്‍ ടാക്‌സികള്‍ സൗദി നഗരങ്ങള്‍ കീഴടക്കും; 375 കോടി റിയാലിന്റെ ധാരണാ പത്രം ഒപ്പുവച്ചു
പെണ്‍കുട്ടികള്‍ ഭിക്ഷ യാചിക്കുന്നതിനൊപ്പം കൈയ്യിലുണ്ടായിരുന്ന രസീത് പോലുളള ബുക്ക് യാത്രക്കാരെ കാണിച്ചതായും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ കൈവശം ആധാര്‍കാര്‍ഡ് ഉണ്ട്. ഇതുപയോഗിച്ചാണ് ധരംശാലയില്‍ താമസം ശരിയാക്കിയത്.
പണം അഭ്യര്‍ത്ഥിക്കുന്നതിന് പുറമെ പെണ്‍കുട്ടികള്‍ പത്ത് രൂപ നിരക്കിലുള്ള ബുക്ക്ലെറ്റുകളും വില്‍പ്പന നടത്തുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ ഉദ്ദേശമെന്തെന്ന സംശയത്തിലാണ് പൊലീസ്. ഗുജറാത്തില്‍ നിന്നും 1,400 കിലോ മീറ്റര്‍ അകലെയുള്ള ബല്ലിയില്‍ എത്തി പെണ്‍കുട്ടികള്‍ ഭിക്ഷ യാചിച്ചതാണ് പൊലീസില്‍ കൂടുതല്‍ സംശയം ജനിപ്പിച്ചത്.
പെണ്‍കുട്ടികള്‍ വിട്ടീല്‍ നിന്നും ഒളിച്ചോടിയതാണെന്ന സംശയവും പൊലീസിനുണ്ട്. ഇവരുടെ രക്ഷിതാക്കളെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പൊലീസ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





