ബംഗളരുവിലെ പേയിങ് ഗസ്റ്റ് കേന്ദ്രത്തിൽ കയറി യുവതിയെ കഴുത്തറുത്ത് കൊന്ന ശേഷം രക്ഷപെട്ട പ്രതിയെ പിടികൂടിയ. മധ്യപ്രദേശിൽ നിന്നാണ് പൊലീസ് പ്രതിയെ പിടിച്ചത്.
|
ബിഹാർ സ്വദേശിനിയും ബംഗളുരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ കൃതി കുമാരി(24)കൊല്ലപ്പെട്ട സംഭവത്തിലാണ് പോലീസ് സിസിടിവി ദൃശ്യങ്ങളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതിയെ പിന്തുടർന്ന് പിടികൂടിയതെന്ന് പോലീസ് കമ്മീഷണർ ബി ദയാനന്ദ് പറഞ്ഞു.
കൃതികുമാരിക്കൊപ്പം മുറിയിൽ താമസിക്കുന്ന യുവതിയുടെ കാമുകനാണ് പ്രതിയെന്നാണ് പോലീസ് പറയുന്നത്. തൊഴിൽരഹിതനായ ഇയാളും കാമുകിയും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നു. വഴക്ക് തുടർന്നതോടെ കൃതി കുമാരി ഇടപെടുകയും യുവാവിൽ നിന്ന് അകലം പാലിക്കാൻ കൂട്ടുകാരിയെ ഉപദേശിക്കുകയും ചെ്യതു. ഇതിന്റെ പകയിലാണ് യുവാവ് പേയിങ് ഗസ്റ്റ് കെട്ടിടത്തിൽ കയറി കൃതി കുമാരിയെ കഴുത്തറുത്ത് കൊന്നത്.
താമസകേന്ദ്രത്തിൽ കയറി യുവതിയെ കഴുത്തറുത്ത് കൊന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





