22
Sep 2022
Wed
22 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാവന മലയാളത്തിൽ തിരിച്ചെത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഭാവനയും ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലായി 12 ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്. 

 

ബോൺഹോമി എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ലണ്ടൻ ടാക്കീസുമായി ചേർന്ന് റെനിഷ് അബ്ദുൽ ഖാദർ, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുൺ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കിരൺ കേശവ്, പ്രശോഭ് വിജയൻ, ആർട്ട്: മിഥുൻ ചാലിശേരി, കൊറിയോഗ്രഫി : അനഘ – റിഷ്ധാൻ, കോസ്റ്റ്യൂം: മെൽവി ജെ, മേക്കപ്പ് അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കണ്ട്രോളർ: അലക്സ് ഇ കുര്യൻ, പ്രൊജക്ട് കോർഡിനേറ്റർ: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാൻസിസ്, തിരക്കഥാ സഹായി: വിവേക് ഭരതൻ, അരുൺ റഷ്ദി, ശബരീദാസ് തോട്ടിങ്കൽ, ജയ് വിഷ്ണു, ക്രിയേറ്റീവ് ഡയറക്ടർ: ശബരീദാസ് തോട്ടിങ്കൽ. കാസ്റ്റിങ്: അബു വളയംകുളം, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പിആർഒ: ടെൻ ഡിഗ്രി നോർത്ത് കമ്മ്യൂണിക്കേഷൻസ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്‌സ്, ഡിജിറ്റൽ മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട്  എന്നിവരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്. ചിത്രം ഇ വർഷം അവസാനത്തോടെ തിയേറ്ററുകളിലെത്തും.