29
Jan 2023
Sat
29 Jan 2023 Sat

മുംബൈ: ഹിന്ദി ബിഗ്‌ബോസ് ഷോയില്‍ നിന്ന് അവതാരകനായ സല്‍മാന്‍ ഖാന്‍ താല്‍ക്കാലികമായി മാറി നില്‍ക്കും. സിനിമാ തിരക്കുകളെ തുടര്‍ന്നാണ് താരം വിട്ടുനില്‍ക്കുന്നത്. എന്നാല്‍ ഫൈനല്‍ എപ്പിസോഡില്‍ സല്‍മാന്‍ ഷോ ഹോസ്റ്റായി തിരിച്ചെത്തും. സല്‍മാന്‍ ഖാന് പകരം തുടര്‍ന്നുള്ള എപ്പിസോഡില്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ ആയിരിക്കും അവതാരകനായി എത്തുക. നേരത്തെ ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സല്‍മാന്‍ വിട്ടുനിന്നിരുന്നു. ആ സമയത്തും കരണ്‍ ജോഹര്‍ ആയിരുന്നു അവതാരകനായി എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക