29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
death

പട്ന: ബിഹാറിലെ നളന്ദ ജില്ലയില്‍ വീട്ടുവളപ്പിലെ മരത്തില്‍ നിന്നും നാരങ്ങാ പറിച്ച കൗമാരക്കാരനെ വീട്ടുടമ തല്ലിക്കൊന്നു. നളന്ദയിലെ സാരക്കരാവയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിയുടെ വീട്ടിലെ മരത്തില്‍ നിന്ന് നാരങ്ങ പറിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്ന് ഗ്രാമവാസികള്‍ പറയുന്നു. അതേസമയം എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് സൂപ്രണ്ട് ഭാരത് സോണി വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സാദാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ജില്ലാ മജിസ്ട്രേറ്റും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചെന്ന് എസ് പി അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പ്രതിഷേധിച്ച നാട്ടുകാര്‍ തടഞ്ഞു. ക്രമസമാധാനം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതോടെ പൊലീസിനും നടപടി സ്വീകരിക്കേണ്ടി വന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു.

നിലവില്‍ സാഹചര്യം നിയന്ത്രണവിധേയമാണ്. കൃത്യമായ അന്വേഷണം നടത്തുമെന്നും കൊല്ലപ്പെട്ട കൗമാരക്കാരന് നീതി ലഭ്യമാക്കുമെന്നും പോലീസ് ഉറപ്പ് നല്‍കി.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement