25
Aug 2025
Sat
25 Aug 2025 Sat
maid arrest

വീട്ടുജോലിക്കിടെ ഗ്ലാസില്‍ മൂത്രമൊഴിക്കുകയും പാത്രങ്ങളില്‍ തളിക്കുകയും ചെയ്ത ജോലിക്കാരി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലാണ് സംഭവം. ഒരു ബിസിനസുകാരന്റെ വീട്ടുജോലിക്കാരിയായ സമന്ത്രയാണ് അറസ്റ്റിലായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ പത്ത് വര്‍ഷമായി നാഗിന പ്രദേശത്തെ വീട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു സമന്ത്ര. വിശ്വസ്തതയോടെ ജോലി ചെയ്യുന്നതിനാല്‍ ഇവരെ വീട്ടുടമസ്ഥര്‍ക്ക് വലിയ വിശ്വാസമായിരുന്നു. എന്നാല്‍ അടുത്തിടെ, ഒരു കുടുംബാംഗം അവരുടെ അസാധാരണമായ പെരുമാറ്റത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രഹസ്യമായി നിരീക്ഷിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ALSO READ: ധര്‍മസ്ഥലയില്‍ വന്‍ ട്വിസ്റ്റ്; വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളിയെ അറസ്റ്റ് ചെയ്തു; ആരോപണങ്ങള്‍ വ്യാജമെന്ന് പോലീസ്

തുടര്‍ന്ന് സത്യമറിയാന്‍ വീട്ടുകാര്‍ അടുക്കളയില്‍ ഒളിക്യാമറ വെച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. അടുക്കളയില്‍ വച്ച് വസ്ത്രത്തിനകത്തേക്ക് ഗ്ലാസ് തിരുകി മൂത്രമൊഴിക്കുന്നതാണ് വീഡിയോയില്‍ പതിഞ്ഞത്. ഇവര്‍ ഒരു ഗ്ലാസില്‍ മൂത്രമൊഴിക്കുകയും അത് കുടുംബം ഭക്ഷണം കഴിക്കാനായി ഉപയോഗിക്കുന്ന പാത്രങ്ങളില്‍ തളിക്കുകയും ചെയ്തതായി നാഗിന പൊലീസ് പറഞ്ഞു.

കുടുംബത്തിന്റെ സംശയം ശരിവയ്ക്കുന്നതായിരുന്നു വീഡിയോ ദൃശ്യങ്ങള്‍. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നാഗിന പൊലീസ് സമന്ത്രയെ കസ്റ്റഡിയിലെടുത്തു.

പൊതുസമാധാനത്തിന് ഭംഗം വരുത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ സാമന്ത്രയെ റിമാന്‍ഡില്‍ വിട്ടു.