എഴുത്തുകാരനായ സിവിക് ചന്ദ്രൻ ദലിത് എഴുത്തുകാരിക്കെതിരേ നടത്തിയ ലൈംഗികാതിക്രമത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയ ന്യൂസ്ടാഗ് ലൈവിന്റെ വാർത്ത പിൻവലിപ്പിക്കാൻ സിവിക് അനുകൂലി നടത്തിയ ആസൂത്രിത നീക്കത്തെക്കുറിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. അതിജീവിതയുടെ അനുവാദമില്ലാതെയാണ് ന്യൂസ് ടാഗ് ലൈവ് അവരുടെ ശബ്ദസംഭാഷണം പുറത്തുവിട്ടതെന്നും ഇത് ഇതിജീവിതയ്ക്ക് മാനസികസമ്മർദ്ദം ഉണ്ടാക്കുന്നും എന്നും ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും ബിന്ദു അമ്മിണി പറയുന്നു. സിവികിനെതിരായ വാർത്ത പിൻവലിപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു അതിനു പിന്നിലുണ്ടായിരുന്നുവെന്ന് ഇപ്പോഴാണ് വ്യക്തമായതെന്ന് ബിന്ദു അമ്മിണി പറയുന്നു. അതിജീവിതയെയും അവരെ പിന്തുണയ്ക്കുന്നവരെയും തെറ്റിദ്ധരിപ്പിക്കുന്നതടക്കം സിവിക് അനുകൂലികൾ നടത്തിയ ഇടപെടലിനെക്കുറിച്ചാണ് ബിന്ദു അമ്മിണി ദീർഘമായ ഫേസ്ബുക്ക് കുറിപ്പെഴുതിയിരിക്കുന്നത്.
|
ലൈംഗികാതിക്രമം നടത്തിയ സിവിക് ചന്ദ്രനെതിരേ അതിജീവിതയുടെ പരാതിയിൽ കേസ് എടുക്കുകയും കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സിവിക് ചന്ദ്രന് പാഠഭേദം ടീം ക്ലീൻ ചിറ്റ് നൽകി എഡിറ്റോറിയൽ ബോർഡിലേക്ക് ചീഫ് എഡിറ്റർ ആയി തിരിച്ചെടുത്തു എന്ന അറിയിപ്പ് കണ്ടതിനു പിന്നാലെയാണ് കേസിന്റെ തുടക്കംമുതലുള്ള സംഭവങ്ങൾ വിവരിച്ചും സത്യാവസ്ഥ അറിയാമായിട്ടും സിവിക് ചന്ദ്രനെ പരസ്യമായി പിന്തുണയ്ക്കുകയും അതിജീവിതയെ അടക്കം തെറ്റിദ്ധരിപ്പിച്ച് ആഭ്യന്തര അന്വേഷണം നടത്തിയെന്നു വരുത്തിതീർക്കുകയും ചെയ്തുവെന്നും ബിന്ദു അമ്മിണി പറയുന്നു. ഒരുഘട്ടത്തിൽ പോലും സിവികിനെ പാഠഭേദം എഡിറ്റർ സ്ഥാനത്ത് നിന്ന് മാറ്റിയതായി അറിയിപ്പ് പോലും നൽകാത്തവരാണ് ഇപ്പോൾ തിരിച്ചെടുത്തിരിക്കുന്നു എന്ന അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഞാൻ സിവിക് ചന്ദ്രന്റെ ലൈംഗീകാതിക്രമത്തെ കുറിച്ചു ന്യൂസ് ടാഗ് എന്ന ഓൺലൈൻ മീഡിയ പബ്ലിഷ് ചെയ്ത ഓഡിയോ, പ്രിന്റ് വാർത്തയിൽ നിന്നും ആണ് മനസ്സിലാക്കുന്നത്. അത് ജൂൺ 27ന് ആണ്. അപ്പോൾ തന്നെ എനിക്ക് വിശ്വാസം ഉള്ളതും പാഠഭേദവുമായി ബന്ധം ഉണ്ടാകാൻ സാധ്യത ഉള്ളതുമായ മറ്റൊരു ദളിത് എഴുത്തുകാരിയോട് ഈ വിഷയം സംസാരിച്ചു. ആ നിമിഷം തന്നെ അവർക്കു സിവിക്കിൽ നിന്നും നേരിട്ട ദുരനുഭവം എന്നോട് പങ്ക് വെച്ചു. സമാന അനുഭവം നേരിട്ട മറ്റ് പലരെക്കുറിച്ചും ഞാൻ മനസ്സിലാക്കി. എന്നാൽ അവരിൽ നിന്നും നേരിട്ടു അല്ലാത്തത് കൊണ്ട് അത് ഹിയർസെ ആയി കരുതി എവിടെയും അതിനെക്കുറിച്ചു എഴുതിയിരുന്നില്ല.
സിവിക് ചന്ദ്രന് പാഠഭേദം ടീം ക്ലീൻ ചീറ്റ് നൽകി എഡിറ്റോറിയൽ ബോർഡിലേക്ക് ചീഫ് എഡിറ്റർ ആയി തിരിച്ചെടുത്തു എന്ന അറിയിപ്പ് കണ്ടു.
കേസുമായി ബന്ധപ്പെട്ട് എനിക്ക് നേരിട്ട് ബോധ്യം ഉള്ള ചില കാര്യങ്ങൾ പറയാതിരിക്കാനാവില്ല. ഇത് വരെ മൃദുല ദേവി എന്ന സഹോദരിയെക്കുറിച്ച് എനിക്ക് സിവിക് വിഷയത്തിൽ ഫീൽ ചെയ്ത കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നില്ല. സിവിക്നെ ആണ് തുറന്നു കാട്ടേണ്ടത്,ലൈംഗീക കുറ്റവാളിയായ സിവിക്ന് വേണ്ടി കൂട്ടാളികൾ മൃദുലയെ ഷീൽഡ് ആക്കുകയാണ് എന്നാണ് ഞാൻ ധരിച്ചിരുന്നത്. ചർച്ചയെ വഴിമാറ്റി വിടാനുള്ള ഗൂഢ തന്ത്രത്തിൽ തല വെക്കേണ്ട എന്നും ദളിത് സഹോദരിയെ സൈബർ ആക്രമണത്തിന് ഇര ആക്കുന്നതിലെ വിയോചിപ്പും ഉണ്ടായിരുന്നു.
എന്നാൽ സിവിക്കിന്റെ അതിക്രമങ്ങൾക്ക് ഇര ആയ സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ മൃദുലയെ സംരക്ഷിക്കേണ്ടതില്ല എന്ന എന്റെ നിലപാട് മാറ്റാൻ ഒരു കാരണം ആണ്. പക്ഷേ പ്രധാന കാരണം പാഠഭേദം സിവിക്ന് ക്ലീൻ ചീറ്റ് നൽകിയതുമായി ബന്ധപ്പെട്ട് മൃദുല ദേവി എഴുതിയ പോസ്റ്റ് ശ്രദ്ധയിൽ പെട്ടതാണ്. NCWL ന്റെ റീജിയണൽ കൺവൻഷനിൽ മൃദുലദേവി കേരളത്തിലെ ദളിത് സ്ത്രീകളെ ‘പ്രതിനിധീകരിച്ചു’ പങ്കെടുത്തു കൊണ്ട് ദളിത് സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗീകാതിക്രമങ്ങൾക്കെതിരെ ശബ്ദം ഉയർത്തിയത് ശ്രദ്ധയിൽ പെട്ടു.
അവർ കൂടി പങ്കാളിയായ പാഠഭേദം ചീഫ് എഡിറ്റർ സി വി കുട്ടൻ എന്ന സിവിക് നടത്തിയ ലൈംഗീകാതിക്രമത്തെ മൂടി വെക്കാനും അതിജീവിതയെ കൊണ്ട് കോമ്പ്രമൈസ്സിൽ എത്തിക്കാനും ഒപ്പം കൂടി അവസാനം അവർക്കെതിരെ നടത്തിയ ഉപജാപത്തിൽ പങ്ക് പറ്റിയ ഒരാളുടെ പ്രാധിനിത്യം ദളിത് സ്ത്രീ എന്ന നിലയിൽ ഞാൻ തള്ളികളയുന്നു.
സിവിക്ന് എതിരെ പരാതി കൊടുത്ത ദളിത് എഴുത്തു കാരിയോട് മാത്രമല്ല മൃദുല അനീതി കാണിച്ചത്. മറ്റൊരു ദളിത് ആക്റ്റീവിസ്റ്റിനോടും സിവിക്ന് വേണ്ടി സമാന മായി മാപ്പ് പറഞ്ഞു എന്ന് അവർ എന്നോട് ഷെയർ ചെയ്തിരുന്നു. രണ്ടു ദളിത് എഴുത്തു കാർക്ക് സമാന ലൈംഗികാതിക്രമം സിവിക്കിൽ നിന്നും നേരിട്ടു എന്ന് മനസ്സിലാക്കിയിട്ടും അയാൾക്കൊപ്പം നിൽക്കുന്ന മറ്റൊരു ദലിത് ‘ഹീറോ ‘ ( ജെ ദേവികയുടെ വാക്കുകൾ കടമെടുക്കുന്നു ) ഞാൻ എങ്ങനെ ആണ് സംരക്ഷക്കേണ്ടത്.
ഞാൻ സിവിക് ചന്ദ്രന്റെ ലൈംഗീകാതിക്രമത്തെ കുറിച്ചു ന്യൂസ് ടാഗ് എന്ന ഓൺലൈൻ മീഡിയ പബ്ലിഷ് ചെയ്ത ഓഡിയോ, പ്രിന്റ് വാർത്തയിൽ നിന്നും ആണ് മനസ്സിലാക്കുന്നത്. അത് ജൂൺ 27ന് ആണ്. അപ്പോൾ തന്നെ എനിക്ക് വിശ്വാസം ഉള്ളതും പാഠഭേദവുമായി ബന്ധം ഉണ്ടാകാൻ സാധ്യത ഉള്ളതുമായ മറ്റൊരു ദളിത് എഴുത്തുകാരിയോട് ഈ വിഷയം സംസാരിച്ചു.
ആ നിമിഷം തന്നെ അവർക്കു സിവിക്കിൽ നിന്നും നേരിട്ട ദുരനുഭവം എന്നോട് പങ്ക് വെച്ചു. സമാന അനുഭവം നേരിട്ട മറ്റ് പലരെക്കുറിച്ചും ഞാൻ മനസ്സിലാക്കി. എന്നാൽ അവരിൽ നിന്നും നേരിട്ടു അല്ലാത്തത് കൊണ്ട് അത് ഹിയർസെ ആയി കരുതി എവിടെയും അതിനെക്കുറിച്ചു എഴുതിയിരുന്നി ല്ല.
ജൂൺ 28 ന് ടീസ്റ്റ സെറ്റൽവാദിന്റെ അറസ്റ്റിൽ പ്രതിക്ഷേധിച്ചു കൊണ്ട് നടന്ന പരിപാടിയിൽ (അത് വൈകുന്നേരം അഞ്ച് മണിക്കാമായിരുന്നു ) വെച്ചു ഡോ. ഖദീജ മുംതാസ്നോട് ഈ വിഷയത്തിൽ എന്താണ് നിലപാട് എന്ന് ഞാൻ ചോദിച്ചു. ഈ വിഷയത്തിൽ അന്ന് രാത്രി ഒരു മീറ്റിംഗ് അതിജീവിതക്ക് ഒപ്പം ഉണ്ട് എന്ന് അവർ എന്നെ അറിയിച്ചു. അതല്ലാതെ അഭിപ്രായം ഒന്നും പറഞ്ഞിരുന്നില്ല.
അന്ന് ഏകദേശം ഉച്ചയോടെ ഞാൻ മൃദുലയെ വിളിച്ചു വിഷയം അന്വേഷിച്ചിരുന്നു. ന്യൂസ് ടാഗിന്റെ വാർത്ത ഞാനും എഫ്ബിയിൽ ഷെയർ ചെയ്തിരുന്നു. മൃദുലയോട് സംസാരിക്കുമ്പോൾ ആണ് ന്യൂസ് ടാഗ് വാർത്തക്കൊപ്പം കൊടുത്ത വോയിസ് അതിജീവിതയുടെ അനുവാദം ഇല്ലാതെ ആണ് പബ്ലിഷ് ചെയ്തത് എന്ന് മനസ്സിലായത്.
ന്യൂസ് ടാഗിന്റെ എഡിറ്ററെ എനിക്ക് നല്ല പരിചയം ഉണ്ടായിരുന്നത് കൊണ്ട് ഞാൻ വിളിച്ചു അത് റീമൂവ് ചെയ്യിക്കാം എന്ന് മൃദുലയോട് പറഞ്ഞു. ആ വാർത്ത അതിജീവിതക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു അവരുടെ അനുവാദം ഇല്ലാതെ ആണ് ഓഡിയോ പബ്ലിഷ് ചെയ്തത് എന്ന് മനസിലാക്കിയ ഉടനെ ഞാൻ പങ്ക് വെച്ച വാർത്ത റിമൂവ് ചെയ്തു. അഹമ്മദ് ഷെരീഫ് എന്ന മാധ്യമ പ്രവർത്തകനെ വിളിച്ചു ഉടനെ വാർത്ത ഡിലീറ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു.
ഈ സമയത്തു കേസുമായി ബന്ധപ്പെട്ടു വിശദമായി ഞാനും മൃദുലയും സംസാരിച്ചിരുന്നു.ഈ സമയത്തു ഒന്നും ആരാണ് അതിജീവിത എന്ന് ഞാൻ അന്വേഷിച്ചിരുന്നില്ല. ആരാണെങ്കിലും എന്റെ നിലപാട് ഒന്ന് തന്നെ ആണ്. ആളെ നോക്കി അല്ല നിലപാട് എടുക്കേണ്ടത് എന്നതാണ് എന്റെ പൊസിഷൻ. ഈ കേസിലെ വസ്തുതകളെ കുറിച്ചു എനിക്ക് വിശ്വാസം ഉള്ള ആൾ എന്ന നിലയിൽ ആണ് ഞാൻ മൃദുലയോട് സംസാരിച്ചത്. സംസാരത്തിനിടയിൽ സിവിക് കുറ്റം നിഷേധിച്ചിട്ടില്ല എന്നാണ് മൃദുല എന്നോട് പങ്ക് വെച്ചത്.അതിജീവിതയുടെ മാനസികസമ്മർദ്ദത്തിലും ട്രോമയിലും മൃദുല അതീവ ദുഖാകുലയായിരുന്നു. അതിജീവിതയ്ക്കു ധൈര്യം പകർന്നു കൊടുക്കുന്നു എന്നാണ് മൃദുല അപ്പോൾ എന്നോട് പങ്ക് വച്ചത്.
അതിനു ശേഷം ആണ് അനീഷ് പറാമ്പുഴയുടെ പോസ്റ്റ് ശ്രദ്ധയിൽ പെട്ടത്. ജെ ദേവികക്കെതിരെ ഉള്ള പോസ്റ്റ് ആയിരുന്നു. ഇതുവരെ ഞാൻ മനസ്സിലാക്കിയിരുന്ന ദേവിക അതിജീവിതയെ തള്ളിപ്പറയില്ല. അനീഷ് തെറ്റിദ്ധരിച്ചതാകം എന്ന് ധരിച്ചാണ് ഞാൻ ദേവികയെ വിളിച്ചു ആ പോസ്റ്റിന്റെ വാസ്തവം അന്വേഷിക്കുന്നത്. അപ്പോൾ പൊട്ടിത്തെറിച്ചു കൊണ്ടാണ് അവർ എന്നോട് സംസാരിച്ചത്.
ആ സംസാരത്തിൽ എനിക്ക് ബോധ്യപ്പെട്ടു അനീഷ് എഴുതിയത് സത്യം ആണെന്ന്. ഒട്ടും സഹിഷ്ണുത ഇല്ലാതെ എന്നെ ആക്രമിക്കുന്ന രീതിയിൽ ആണ് അവർ എന്നോട് സംസാരിച്ചത്. അതിനു ശേഷം ആണ് അഞ്ച് മണിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ആയി ഞാൻ ടൗണിലേക്ക് പോയത്.
ഇവിടെ സമയം കുറിച്ചത്, ഞാൻ ആ ദിവസം രാത്രിയിൽ ദേവികയോട് മൃദുലയെ കുറിച്ചു കളവായി എന്തോ പറഞ്ഞു എന്ന് അവർ പലയിടത്തും എഴുതി കണ്ടത് കൊണ്ടാണ്. തൊട്ടടുത്ത ദിവസം രാത്രിയിൽ വീണ്ടും മൃദുല എന്നെ വിളിക്കുന്നു. ന്യൂസ് ടാഗിന്റെ വാർത്ത വീണ്ടും കാണുന്നുണ്ട്. അതിജീവിത വലിയ ട്രോമയിലാണ്. സുഹൃത്തിനോട് പറഞ്ഞു വാർത്ത പിൻവലിക്കണം. അതിജീവിതയെ സപ്പോർട്ട് ചെയ്യണം. നമ്പർ അയക്കാം.
അങ്ങനെ മൃദുല ആവശ്യപ്പെട്ടത് പ്രകാരം ആണ് ഞാൻ അതിജീവിതയെ വിളിക്കുന്നത്. സിവിക് ന് എതിരായ വാർത്ത പിൻവലിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു മൃദുലയ്ക്കു ഉണ്ടായിരുന്നത് എന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.എനിക്ക് സിവിക് എന്ന വ്യക്തിയോടോ, അതിജീവിതയോടൊ യാതൊരു വിധ പേർസണൽ ബന്ധവും അത് വരെ ഉണ്ടായിരുന്നില്ല.
അതിജീവിതയോടു സംസാരിച്ചപ്പോൾ ആണ് ന്യൂസ് ടാഗ് കാർ അനുവാദം ഇല്ലാതെ റെക്കോർഡ് ചെയ്ത ഓഡിയോ ആണ് പബ്ലിഷ് ചെയ്തത് എന്നതിൽ കൂടുതൽ വ്യക്തത വന്നത്. അവർ പ്രൈവറ്റ് ആക്കി എന്ന് എന്നോട് പറഞ്ഞ വീഡിയോ പിന്നീട് കൂടുതൽ ആളുകൾ കണ്ടതായി അതിജീവിത വെളിപ്പെടുത്തുന്നു. അതനുസരിച്ചു നിരന്തരം ആവശ്യപ്പെട്ട പ്രകാരം ആണ് ആ വാർത്ത ഡിലീറ്റ് ചെയ്യുന്നത്. അന്നേ ദിവസം ആയിരുന്നു പാഠഭേദം ആദ്യ മീറ്റിംഗ് തീരുമാനിച്ചിരുന്നത്. മീറ്റിംഗിൽ പങ്കെടുക്കാനുള്ളത് കൊണ്ട് അതിജീവിതയുമായി അതിനു മുൻപ് കുറച്ചു സമയം മാത്രമേ സംസാരിച്ചിരുന്നുള്ളൂ.
അവർ പറഞ്ഞതനുസരിച്ചു ഈ വിഷയത്തെ കുറിച്ചു സംസാരിക്കാൻ ആയി ഒരു മീറ്റിംഗ് എന്ന് മാത്രമാണ് അവരെ ധരിപ്പിച്ചിരുന്നത്. അതിൽ ആരൊക്കെ ഉണ്ട് എന്ന ചോദ്യത്തിന് മൃദുല തന്നെയാണ്, മൃദുല, ഖദീജ മുംതാസ്, പിഇ ഉഷ എന്നിവർ ആണ് ഉണ്ടാവുക എന്ന് അറിയിച്ചത്. അതിനു വേണ്ടി ഫ്രണ്ട്സ് എന്ന് ഒരു വാട്സ് ആപ് ഗ്രൂപ്പും ഉണ്ടാക്കി. അംഗങ്ങളിൽ ഖദീജ മുംതാസ്, മൃദുല എന്നിവർ നീതിക്കൊപ്പം നിൽക്കുമെന്നും നേരിട്ടു പരിചയം ഇല്ലെങ്കിലും പി ഇ ഉഷ എന്ന സാമൂഹിക പ്രവർത്തക നീതിക്കൊപ്പമേ നിൽക്കൂ എന്നുമാണ് അതിജീവിത ധരിച്ചത്.
ഇപ്പോൾ അതിജീവിതയുടെ നിർദ്ദേശം അനുസരിച്ചാണ് ഐസിസി അംഗങ്ങളെ തിരഞ്ഞെടുത്തത് എന്ന് പ്രചരണം കണ്ടു. ഐസിസി ആണെന്ന് പോലും പറയാതെ കൂടിയ ഒരു അനൗപചാരിക മീറ്റിംഗ് പിന്നീട് ഔപചാരികം ആക്കി മാറ്റുകയാണ് ഉണ്ടായത്.
എന്നാൽ ആദ്യ മീറ്റിങ്ങിന് ശേഷം നിരവധി ആരോപണങ്ങൾ വന്നപ്പോൾ ആണ് പാഠഭേദം അതിജീവിത യുടെ നിർദ്ദേശപ്രകാരം ആണ് ലൈംഗീകാഅതിക്രമം എന്നതിന് പകരം ഇടപെടൽ എന്ന വാക്ക് മൃദുലയുടെയും മറ്റും എഫ്ബി പേജ്കളിലൂടെ പരസ്യപ്പെടുത്തുന്നത്.
അതിജീവിത അടുത്ത മീറ്റിംഗിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയും ഇടപെടൽ മാറ്റണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഒപ്പം എഡിറ്ററിയൽ കമ്മിറ്റി യിൽ നിന്നും സിവിക് നെ മാറ്റി നിർത്തണം എന്നും. എന്നാൽ അതിനു സാങ്കേതികമായ ബുദ്ധിമുട്ട് ഉണ്ടെന്നും ഡൽഹിയിൽ രജിസ്റ്റർ ചെയ്ത പേര് പെട്ടെന്ന് മാറ്റാൻ കഴിയില്ല എന്ന സ്റ്റാൻഡ് ആണ് പാഠഭേദം സ്വീകരിച്ചത്.
ഇതിനിടയിൽ ഖദീജ മുംതാസ് ഇത്രയ്ക്കു ട്രോമ വരാൻ അതിജീവിത ചെറിയ കുട്ടിയൊന്നും അല്ലല്ലോ എന്നും, അതിജീവിതയുടെ ആവശ്യ പ്രകാരം കേസുമായി സിവിക് നെ എതിരെ നിലപാട് സ്വീകരിക്കാൻ ആവില്ല അയാൾ അതിനെതിരെ കോടതിയെ സമീപിക്കുമെന്ന് പറഞ്ഞു അതിജീവിതയെ കേസ് കൊടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചത് മൃദുല ആണെന്നും അതിജീവിത എന്നോട് പങ്ക് വെച്ചു.
ഈ സമയത്തു ബൈജു മേരിക്കുന്ന് തുടങ്ങിയവർ അതിജീവിതക്കെതിരെ പ്രചരണം നടത്തിയതായി ശ്രദ്ധയിൽ പെട്ടു. മറ്റ് ചിലർ വാസ്തവ വിരുദ്ധമായ അപവാദങ്ങൾ പ്രചരിപ്പിക്കുന്നതായി അതിജീവിത പാഠഭേദം കമ്മിറ്റിയെ അറിയിക്കുന്നു. എന്നാൽ അവരൊന്നും പാഠഭേദവുമായി ബന്ധമില്ലാത്തവർ ആണെന്നും അവർക്കു ഒന്നും ചെയ്യാൻ ആവില്ല എന്നും കമ്മിറ്റി അറിയിക്കുന്നു.
മൃദുലയിൽ നിന്നും, ഖദീജ മുംതാസിൽ നിന്നും ഉള്ള കമ്മിറ്റിയിലെ അനുഭവം അതിജീവിതയെ കൂടുതൽ ദുഖിപ്പിക്കുന്നു. ആ സമയത്തു അതിജീവിത മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ ചിലതു സിവിക് സോഷ്യൽ മീഡിയയിലൂടെ നിരുപാതികം മാപ്പ് പറയുക, ഇത്തരം പ്രവർത്തികൾ മേലിൽ ആരോടും ആവർത്തിക്കാതെ ഇരിക്കുക, തുടങ്ങിയവ ആയിരുന്നു.
മൃദുല ദേവി എന്ന ദളിത് സഹോദരി അതിനു മുൻകൈ എടുത്തിരുന്നു എങ്കിൽ ചിലപ്പോൾ അതിജീവിത നിയമ പോരാട്ടത്തിലേക്കു പോകാൻ സാധ്യത കുറവായിരുന്നു. മൃദുലദേവിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി അതിജീവിത എന്നെ അറിയിക്കുന്നു. പി ഇ ഉഷ നല്ല സാമൂഹിക പ്രതിബദ്ധത ഉള്ള ആളാണ് എന്നും അവരോടു കാര്യങ്ങളുടെ ഗൗരവം ബോധപ്പെടുത്താനും ഞാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ അവരിൽ നിന്നുള്ള പ്രതികരണവും നിരാശാ ജനകമായിരുന്നു.
ഈ സമയത്ത് ജൂൺ അഞ്ചിനു ആണെന്ന് തോന്നുന്നു ലൈംഗീകാതിക്രമങ്ങൾക്ക് എതിരെ എന്ന ഗ്രൂപ്പ് സാമൂഹിക പ്രവർത്തകരുടെ ഒപ്പ് ശേഖരിച്ചു ഒരു പ്രസ്താവന ഇറക്കുന്നതിനെ കുറിച്ചു ചർച്ച ചെയ്യുന്നു. ഉടൻ തന്നെ ബിന്ദു അമ്മിണി തയ്യാറാകുന്ന പ്രസ്താവനയിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ഉണ്ടാവരുത് എന്ന് പറഞ്ഞു പാഠഭേദവുമായി ബന്ധപ്പെട്ടവരുടെ മൃദുല ആണെന്നാണ് ഓർമ്മ പോസ്റ്റ് വരുന്നു
ന്യൂസ് ടാഗ് ന്റെ പോസ്റ്റ് ഞാൻ ഷെയർ ചെയ്തതിനു ശേഷം മനോജ് അരുവിക്കുഴി അവരുടെ ഓഡിയോ അടങ്ങുന്ന പോസ്റ്റു കുറിപ്പോടെ ഷെയർ ചെയ്തത് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. ഈ സമയത്താണ് ഇന്ദു മേനോൻ സാഹപാഠി കൂടിയായ അതിജീവിതയെ പിന്തുണച്ചു കൊണ്ട് രംഗത്ത് വരുന്നത്. ഇന്ദു മേനോൻ നിലപാട് സ്വീകരിച്ചു രംഗത്ത് എത്തിയതിനു ശേഷം ഒരു പാട് പേര് അതിജീവിതയെ പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ മുന്നോട്ട് വന്നു.
അതിജീവിത എന്തു തീരുമാനം എടുത്താലും അതിനൊപ്പം നിൽക്കുക എന്ന നിലപാട് ആണ് ഞാൻ സ്വീകരിച്ചത്. ICC ആണ് രൂപീകരിച്ചത് എന്ന് മൃദുലയുടെയും മറ്റും പോസ്റ്റിൽ നിന്നും ആണ് അതിജീവിത മനസ്സിലാക്കിയത്. തുടക്കം മുതൽ സിവികിനെ സംരക്ഷിക്കാൻ ആണ് അംഗങ്ങൾ ശ്രമിച്ചത്. ICC ഉണ്ടാക്കി ഒരു യാന്ത്രിക മാപ്പ് പറഞ്ഞു ഒതുക്കി തീർക്കാവുന്ന ഒന്നായിട്ടാണ് പാഠഭേദം ഈ കേസിനെ സമീപിച്ചത്. കമ്മിറ്റി നീതിപൂർവ്വം അല്ല പെരുമാറുന്നത് എന്ന് മനസ്സിലാക്കി ആണ് അതിജീവിത പരാതി കൊടുക്കാൻ തീരുമാനിക്കുന്നത്. ആ സമയത്തു അതിജീവിതക്ക് ഒപ്പം നിൽക്കുക എന്ന നിലപാട് ആണ് ഞാൻ സ്വീകരിച്ചത്. തുടർന്ന് അന്ന് മുതൽ ഇന്ന് വരെ ഒപ്പം തന്നെ ഉണ്ട്. പരാതി കൊടുത്തതിനു ശേഷം ആണ് അഡ്വക്കേറ്റ് സ്പന പരമേശ്വരത്തിനു ഞാൻ അതിജീവിതയുടെ അനുവാദത്തോടെ കോൺടാക്ട് ഷെയർ ചെയ്യുന്നത്.
പിന്നീട് ഞാൻ, ഇന്ദു മേനോൻ, സപ്ന പരമേശ്വരത്ത് എന്നിവർ അതിജീവിതക്ക് ഒപ്പം തന്നെ നിന്നു. പരാതി നൽകുക നീതിക്ക് വേണ്ടി പോരാടുക സമാന അനുഭവം നേരിട്ടവർക്ക് കൂടി ആണ് ഈ പോരാട്ടം എന്നതൊക്കെ അതിജീവിതയുടെ മാത്രം തീരുമാനം ആണ്. ഞാൻ കൂടെ നിൽക്കുക മാത്രമാണ് ചെയ്തത്.
ജൂലൈ 9 ന് സി എസ് ചന്ദ്രിക (ചന്ദ്രികേച്ചി ) messengeril എന്നോട് ഈ കേസിന്റെ വസ്തുതകൾ അന്വേഷിക്കുന്നു. ഇത് വരെ പരാതി നൽകിയിട്ടില്ലാത്ത ഒരാൾക്ക് ഉണ്ടായ അനുഭവം അവരോടു തന്നെ നേരിട്ടു ചോദിച്ചു നോക്കാൻ പറയുന്നു.ജൂലൈ 20 ന് ചന്ദ്രികേച്ചി അതിജീവിതയുടെ നമ്പർ ആവശ്യപ്പെടുന്നു. അവരുടെ അനുവാദത്തോടെ നമ്പർ നൽകുന്നു. ജൂലൈ 21 ന് ചന്ദ്രിക ചേച്ചിയും മറ്റും അതിജീവിതർക്കൊപ്പം എന്ന ഗ്രൂപ്പ് ഉണ്ടാക്കി അതിജീവിതക്ക് വേണ്ടി നിൽക്കുന്നു.ഇതിനിടയിൽ പലപ്പോഴും അവാസ്തവ പ്രസ്താവനകൾ അതിജീവിതക്ക് ഒപ്പം നിൽക്കുന്നവർക്കെതിരെ പ്രചരിപ്പിക്കാൻ പാഠഭേദം ടീം ശ്രമിച്ചു എന്ന് തന്നെ പറയേണ്ടി വരും.
മൃദുല എന്ന ദളിത് ആക്റ്റിവിസ്റ്റിന്റെ മുൻ നിലപാടുകൾ എല്ലാം റദ്ദ് ചെയ്യുന്ന ഇടപെടലുകൾ ആണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് പറയാതിരിക്കാനാവില്ല.സിവിക് ന് എതിരെ രണ്ടാമത്തെ പരാതി നൽകിയ എഴുത്തു കാരി ജീവിതത്തിൽ ആദ്യമായി ആണ് അയാളെ കാണുന്നത് പോലും. അയാൾ അതിക്രമം നടത്തുന്നത് നേരിൽ കണ്ട ചിത്തിര കുസുമം അതിജീവിത പരാതി നൽകുമോ എന്നൊന്നും അറിയാതെ അവരുമായി സംസാരിക്കാതെ തന്നെ അവരുടെ അനുഭവം എഫ്ബിയിൽ പങ്ക് വച്ചിരുന്നു.
കോഴിക്കോട് ഒരു മാസികയുടെ എഡിറ്റർ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി സിവിക്ന്റെ മുഖത്ത് പോലും നോക്കാറില്ല എന്നാണ് പറഞ്ഞത്. ഒരു സ്ത്രീ അവർക്കു സിവികിൽ നിന്നും നേരിട്ട അനുഭവം വെളിപ്പെടുത്തിയതിനു ശേഷം ആണ് അത്. അതിക്രമങ്ങൾ നേരിട്ടവർക്ക് പരാതിപ്പെടാനും, ചിലപ്പോൾ പരാതിപ്പെടാതെ ഇരിക്കാനും ഒക്കെ ഉള്ള അവകാശം ഉണ്ട്. പരാതിപ്പെടാനുള്ള സാമൂഹിക സാഹചര്യം അല്ല നിലനിൽക്കുന്നത് എന്ന് നൽകിയ രണ്ടു പരാതികളിൽ നിന്നും ബോധ്യപ്പെട്ടതായി ചിലർ പറയുമ്പോൾ തള്ളിക്കളയാൻ ആവുന്നില്ല.
പക്ഷേ എന്റെ മനസാക്ഷിക്ക്, ലൈംഗീകഅതിക്രമം നടത്തിയ ആൾക്ക് ഒപ്പം നിൽക്കാൻ കഴിയില്ല ഒരിക്കലും, ആരായാലും. കൂടുതൽ പേര് പരാതിയുമായി വരുന്നത് തടയുകയാണ് മൃദുല, ദേവിക തുടങ്ങിയവരുടെ ഇടപെടലിലൂടെ സംഭവിച്ചത്.
ഒരേ വിഷയത്തിൽ രണ്ടു നിലപാട് യാദൃശ്ചികമായി കരുതുന്നില്ല. വിനായകന് ഫോണിലൂടെ ലൈംഗീക അതിക്രമം നടത്താമെന്നിരിക്കെ, എന്തു കൊണ്ട് നേരിട്ടു അതിക്രമം നടത്തിയത് കണ്ണിൽ പെടാതെ പോകുന്നു എന്നത് ഗൂഡാലോചന എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
ലീല സന്തോഷ് എന്ന ആദിവാസി സംവിധായികയുടെ ഡ്രീം പ്രൊജക്റ്റ് ആണ് ഫോണിലൂടെ വിനായകൻ നടത്തിയ ലൈംഗികാതിക്രമത്തിലൂടെ (മൃദുല ഉന്നയിച്ച മീ ടൂ )നിന്നു പോയത്. അന്ന് ഒരു ദേവിക മാരും, വിനായകന് ഒപ്പമോ, ലീലക്ക് ഒപ്പമോ നിന്നില്ല. ദേവികയുടെ കുടുംബാംഗം ദളിത് ഗേ ആയ ആക്റ്റിവിസ്റ്റിന് എതിരെ മീ റ്റൂ ഉന്നയിച്ചപ്പോൾ ഈ പൊറുക്കൽ വാദം കണ്ടില്ലല്ലോ. ആരു ലൈംഗികാതിക്രമം നടത്തിയാലും ഇരക്ക് ഒപ്പം എന്നതാണ് എന്റെ നിലപാട്. മറിച്ചു സംശയാതീതമായി ബോധ്യപ്പെടുന്നത് വരെ.
ദേവിക എന്നെ കള്ളി എന്ന് വിളിച്ചു ഒരു പോസ്റ്റു ഇട്ടിരുന്നു.മറുപടി പോലും അർഹിക്കാത്ത ജീർണ്ണിച്ച മനസ്സിന്റെ വാക്കുകൾ ആയി ആണ് ഞാൻ അത് കണ്ടിരുന്നത്. എന്നാൽ വീണ്ടും വീണ്ടും എനിക്കെതിരെ കള്ളക്കഥകൾ മെനയുമ്പോൾ കണ്ടില്ലെന്നു നടിക്കാനാവില്ല. അതിജീവിതയുടെ പേര് വെളിപ്പെടുത്തുക കൂടി ചെയ്തതോടെ ദേവിക എന്ന കള്ള നാണയത്തെ ശരിക്കും തിരിച്ചറിഞ്ഞിരിക്കുന്നു. ദളിത്കൾക്കെതിരെ പീഡനം നടത്തുന്നവർക്കൊപ്പം നിക്കുന്നവർ ദളിത് ആയാലും സംരക്ഷിക്കേണ്ടതില്ല എന്ന് തിരിച്ചറിയുന്നു.
ഒരിക്കൽ പോലും എഡിറ്റോറിയലിൽ നിന്നും സിവിക് നെ പുറത്താക്കിയതായി പ്രസ്താവന ഇറക്കാത്ത, നടപടി എടുക്കാത്ത പാഠഭേദം അയാളെ എഡിറ്ററിയലിലേക്ക് തിരിച്ചെടുത്തിരിക്കുന്നു എന്ന് നാണമില്ലാതെ വിളിച്ചു പറയുന്നു. പാഠഭേദത്തിന്റെ ചരിത്രവുമായി വരുന്നവരെ തിരിച്ചറിയാൻ മാത്രം വിവേകമൊക്കെ ബോധമുള്ള എല്ലാവർക്കും ഉണ്ടെന്നു പറയാൻ ആഗ്രഹിക്കുന്നു.
മറ്റുള്ളവരുടെ സൃഷ്ടികൾ മോഷ്ടിച്ചു സ്വന്തമാക്കി പ്രസിദ്ധീകരിച്ച ചരിത്രമുള്ളവർ അധികാരമുപയോഗിച്ചും, ബലം പ്രയോഗിച്ചു സ്ത്രീകളെ ലൈംഗീകാതിക്രമത്തിന് ഇര ആക്കുന്നത് വാഴ്ത്തിപ്പാടുന്നവരെ ഒറ്റപ്പെടുത്തുക. അത്തരം പ്രസിദ്ധീകരഞങ്ങൾ ബഹിഷ്ക്കരിക്കുക. ഇനിയും എഴുത്തിന്റെ തീജ്വാലകളുമായി യുവത്വം ഉയർത്തെഴുന്നേൽക്കും കടൽക്കിഴവന്മാരെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട്. ചിലപ്പോൾ അപ്പോഴും ചിലർ അപ്പക്കഷ്ണങ്ങൾക്കായും, വേദികൾക്കായും എല്ലാ നിലപാടുകളും കാറ്റിൽ പറത്തിയേക്കാം.അവർ ചരിത്രത്തോട് മാപ്പ് പറയട്ടെ.



