22
May 2025
Mon
22 May 2025 Mon
kodakara hawala case and ed

കൊച്ചി: ഇഡി ഉദ്യോഗസ്ഥര്‍ കോടികള്‍ കൈക്കൂലി വാങ്ങി കേസ് ഒതുക്കാന്‍ കൂട്ടുനില്‍ക്കുന്നതായ വിവരങ്ങള്‍ പുറത്തുവരുന്നതിനിടെ കൊടകര കുഴല്‍പ്പണക്കേസും ചര്‍ച്ചയാവുന്നു. രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലെ ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന്‍ തന്നെയാണ് ബിജെപിയുടെ കൊടകര കുഴല്‍പ്പണ ഇടപാടും അന്വേഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള ഇഡിയുടെ മൂന്നാം യൂണിറ്റാണ് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിച്ചത്. ഇതേ യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടറാണ് വിജിലന്‍സ് ഒന്നാം പ്രതിയാക്കിയിരിക്കുന്ന ശേഖര്‍ കുമാര്‍.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്നാരോപിക്കപ്പെട്ട കൊടകര കേസ് എങ്ങുമെത്താതെ ഒതുങ്ങുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് ഉള്‍പ്പെടെയാണ് വന്‍തോതില്‍ കള്ളപ്പണം സംസ്ഥാനത്തെത്തിയതെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. ബിജെപി ഓഫീസ് സെക്രട്ടറി തന്നെ ഇത് സംബന്ധമായ തെളിവുകളും പുറത്തുവിട്ടിരുന്നു.

ALSO READ: കൊടകര കുഴല്‍പ്പണം എത്തിച്ചത് ബിജെപി വേണ്ടിയല്ലെന്ന് ഇഡിയുടെ കുറ്റപത്രം

എന്നാല്‍, ബിജെപി ഉന്നത നേതാക്കളിലേക്ക് പോകാതെ കേസ് അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന തെളിവുകള്‍. ഇഡിയെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നതായ ആരോപണങ്ങള്‍ക്കിടെയാണ് വന്‍ അഴിമതിക്കഥകളും പുറത്തുവരുന്നത്.

കേസ് ഇല്ലാതാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് തന്നെ സമീപിച്ച ഇഡി ഏജന്റ് രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷിനെ ഇഡി ഓഫീസിനുള്ളില്‍ കണ്ടിട്ടുണ്ടെന്ന് കൊട്ടാരക്കരയിലെ വ്യവസായിയായ അനീഷ് ബാബു വെളിപ്പെടുത്തി. കേസ് ഒത്തുതീര്‍പ്പാക്കി രേഖ തരുന്നത് ഡല്‍ഹിയില്‍നിന്ന് ഇഡി ഡയറക്ടറാണെന്ന് ഏജന്റുമാര്‍ ഉറപ്പു നല്‍കിയെന്നും അനീഷ് ബാബു പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക