ജയ്പൂര്‍: രാമക്ഷേത്രം കോണ്‍ഗ്രസിന്റെ ദളിതനായ പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് ബിജെപി നേതാക്കള്‍ ശുദ്ധീകരിച്ചു. രാജസ്ഥാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ് ടികാറാം ജൂലി ആണ് അല്‍വാറിലെ രാമക്ഷേത്രം സന്ദര്‍ശിച്ചത്. ഇതറിഞ്ഞ ബിജെപി മുന്‍ എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ അനുയായികള്‍ക്കൊപ്പം വന്ന് ക്ഷേത്രം ശുദ്ധീകരിക്കുകയായിരുന്നു. ഞായറാഴ്ച രാമനവമി ദിനത്തില്‍ ക്ഷേത്രത്തില്‍ നടന്ന പ്രാണ്‍ പ്രതിഷ്ഠ മഹോത്സവത്തില്‍ ടികാറാം ജൂലി പങ്കെടുത്തിരുന്നു.
|
കോണ്‍ഗ്രസ് നേതാവ് പോയതിനുശേഷം, അഹൂജ അതിന്റെ പരിസരത്ത് മുഴുവന്‍ ഗംഗാജലം തെളിച്ചാണ് ശുദ്ധീകരിച്ചത്.
സംഭവം പുറത്തുവന്നതോടെ അഹൂജയുടെ ജാതി ചിന്തയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. അഹൂജ തന്റെ വ്യക്തിപരമായ വിശ്വാസത്തിനെതിരായ ആക്രമണം മാത്രമല്ല, തൊട്ടുകൂടായ്മയെ അംഗീകരിക്കുകയും ചെയ്തുവെന്ന് ടികാറാം ജൂലി പറഞ്ഞു. ബിജെപി ദലിതരെ ഇത്രയധികം വെറുക്കുന്നുണ്ടോ? ഞങ്ങള്‍ പൂജ ചെയ്യുന്നത് പോലും കാണാന്‍ കഴിയില്ല? ബിജെപി നേതാക്കള്‍ക്ക് മാത്രമേ ദൈവത്തിന്മേല്‍ അവകാശമുള്ളൂ?’ ടികാറാം ജൂലി ചോദിച്ചു. ഒരു ദളിതന്‍ ക്ഷേത്രം സന്ദര്‍ശിച്ചാല്‍ അത് കഴുകുന്നതിനെ ബിജെപി പിന്തുണയ്ക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയും ബിജെപി സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് മദന്‍ റാത്തോഡും വ്യക്തമാക്കണമെന്ന് ജൂലി ആവശ്യപ്പെട്ടു.
A Ram temple in Alwar was allegedly purified on the orders of BJP leader Gyandev Ahuja after a visit was paid by Rajasthan’s Leader of Opposition Tikaram Jully, who also is a Dalit.
As soon as the Dalit Congress leader left, Ahuja sprinkled gangajal, an attempt to “purify” the… pic.twitter.com/qjcrs8Mp2n
— The Siasat Daily (@TheSiasatDaily) April 8, 2025
അഹൂജയുടെ പ്രവൃത്തി ഒരു ദലിതനെ അപമാനിക്കുന്നതാണെന്ന് മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിച്ചു. എന്നാല്‍ തന്റെ ചെയ്തിയെ ന്യായീകരിച്ച ഗ്യാന്‍ദേവ് അഹൂജ, ശ്രീരാമനില്‍ വിശ്വസിക്കാത്തവരാണ് കോണ്‍ഗ്രസ് എന്ന് പ്രതികരിച്ചു. പാപികള്‍ എന്നാണ് അദ്ദേഹം ജൂലിയെ വിശേഷിപ്പിച്ചത്.
സംഭവത്തില്‍ ബിജെപി പ്രതിരോധത്തിലായതോടെ അഹൂജയെ തള്ളി പാര്‍ട്ടി രംഗത്തെത്തി. അഹൂജയെ രാജസ്ഥാനിലെ ബിജെപി നേതൃത്വം പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തതായി പാര്‍ട്ടി അറിയിച്ചു. ബിജെപി എംപിയും രാജസ്ഥാന്‍ മുതിര്‍ന്ന നേതാവുമായ ദാമോദര്‍ അഗര്‍വാള്‍ നല്‍കിയ നോട്ടീസില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ശ്രീ അഹൂജയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനപ്രസിഡന്റ് മദന്‍ റാത്തോഡിന് പ്രതികരണം അയച്ചില്ലെങ്കില്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.
BJP Leader purified Ram temple after Rajasthan Dalit LoP pays visit





