കത്തിമുനയില്‍ നിര്‍ത്തി യുവതിയെ ബലാല്‍സംഗം ചെയ്തും ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം ആവര്‍ത്തിച്ചും ബിജെപി നേതാവിന്റെ ഭര്‍ത്താവ്. മധ്യപ്രദേശിലെ സാത്‌ന ജില്ലയിലാണ് സംഭവം. ബലാല്‍സംഗ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതി ഈ ദൃശ്യം പുറത്തുവിടുമെന്നും കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവതിയെ നിരവധി തവണ ബലാല്‍സംഗം ചെയ്തത്.
|
റാംപുര്‍ ബഗേലന്‍ നഗര്‍ പരിഷത്തിലെ ബിജെപി കൗണ്‍സിലറുടെ ഭര്‍ത്താവ് അശോക് സിങ് ആണ് പ്രദേശത്തുള്ള യുവതിയോടു ലൈംഗികാതിക്രമം നടത്തിയത്. ഗതികെട്ട യുവതി ഒടുവില്‍ അശോക് സിങ്ങിന്റെ ശ്രമം എതിര്‍ക്കുകയും ഇയാളുടെ ഭീഷണി സംഭാഷണം മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ താന്‍ പുറത്തുവിടുമെന്ന് യുവതി അശോക് സിങ്ങിനോട് പറയുമ്പോള്‍ എനിക്കെന്തു സംഭവിക്കാനാണ്. ഒന്നും സംഭവിക്കില്ല. എവിടെയൊക്കെ വേണേലും പരാതി കൊടുക്കൂ എന്നുമാണ് ഇയാള്‍ പ്രതികരിച്ചത്.
ये सतना में बीजेपी पार्षद का पति है, अपराधी है...रेप पीड़ित को धमकी दे रहा है , पुलिस को अपशब्द कह रहा है लेकिन आराम से घूम फिर रहा है pic.twitter.com/VGiOunALlc
— Anurag Dwary (@Anurag_Dwary) December 27, 2025
തുടര്‍ന്ന് യുവതി സാത്‌ന പോലിസ് സൂപ്രണ്ട് ഹന്‍സാദ് സിങ്ങിന് പരാതി എഴുതി നല്‍കി. ആറുമാസം മുമ്പാണ് തനിക്കെതിരേ ബലാല്‍സംഗം നടന്നതെന്നും പ്രതിയുടെ ഭീഷണി മൂലമാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി ചൂണ്ടിക്കാട്ടി. പോലിസ് സൂപ്രണ്ട് പരാതി ഡിഎസ്പിക്കു കൈമാറി. അശോക് സിങ് തന്റെ കടയിലെത്തിയാണ് ഭീഷണിപ്പെടുത്തുന്നതെന്നും പരാതി നല്‍കിയ ശേഷവും ഇയാള്‍ക്കെതിരേ പോലിസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും യുവതി പരിതപിക്കുന്നു. യുവതി പുറത്തുവിട്ട പ്രതിയുടെ ഭീഷണി വീഡിയോ വ്യാപകമായി പ്രചരിച്ചെങ്കിലും ഈ വീഡിയോയുടെ ആധികാരികത പരിശോധിക്കുകയാണെന്നാണ് പോലിസിന്റെ വിശദീകരണം.
ALSO READ:കോഴിക്കോട്ട് വിവാഹമോചനം വേണ്ടെന്നു വച്ച് ഒപ്പംനിന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു


