25
Dec 2025
Sun
25 Dec 2025 Sun
husband hacked wife to death in Kozhikkode

കോഴിക്കോട്ട് വിവാഹമോചനം വേണ്ടെന്നു വച്ച് ഒപ്പംനിന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഫറോഖ് സ്വദേശി അബ്ദുല്‍ ജബ്ബാര്‍ ആണ് ഭാര്യ പാണ്ടികശാല റോഡ് മക്കാട്ട് കമ്പിളിപ്പുറത്ത് എം.കെ. മുനീറ(32)യെ കൊലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഹരിമരുന്നു വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരിലാണ് ജബ്ബാര്‍ ഭാര്യയെ ആക്രമിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് യുവതി മരിച്ചത്. വെട്ടുകത്തി കൊണ്ട് യുവതിയുടെ തലയ്ക്കും കഴുത്തിനുമാണ് ഇയാള്‍ വെട്ടിയത്. തടയാന്‍ ശ്രമിച്ച മുനീറയുടെ കൈകളിലും വെട്ടേറ്റിരുന്നു.

ഫാറൂഖ് കോളജിന് സമീപം ഇവര്‍ താമസിക്കുന്ന വീട്ടില്‍ വച്ചാണ് മുനീറയ്ക്ക് വെട്ടേറ്റത്. വീടിനു സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയായിരുന്നു മുനീറ. രാവിലെ ജോലിക്കു പോകാന്‍ യുവതി ഒരുങ്ങുന്നതിനിടെയാണ് ജബ്ബാര്‍ ആക്രമണം നടത്തിയത്. ബഹളം കേട്ട് വീട്ടിലെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

എട്ടു വര്‍ഷമായി ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ദമ്പതികള്‍ക്ക് എട്ടും ആറും വയസ്സുള്ള രണ്ട് മക്കളുണ്ട്. ലഹരിക്കടിമയായ ജബ്ബാര്‍ മുമ്പും ഭാര്യയെ ആക്രമിച്ചിട്ടുണ്ട്. അന്ന് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഇരുവരും ബന്ധം വേര്‍പിരിയുന്ന ഘട്ടത്തില്‍ എത്തിയെങ്കിലും ജബ്ബാറിനൊപ്പം ജീവിക്കാന്‍ മുനീറ തീരുമാനിക്കുകയായിരുന്നു. ജബ്ബാര്‍ മുമ്പ് വിവാഹിതനായെങ്കിലും ആദ്യഭാര്യ വിവാഹമോചനം തേടിയിരുന്നു. ഇതിനു ശേഷമായിരുന്നു മുനീറയെ വിവാഹം കഴിച്ചത്.

ALSO READ: എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി