25
Sep 2024
Wed
25 Sep 2024 Wed
Akhilesh Yadav

ലഖ്നോ: ഉപതിരഞ്ഞെടുപ്പിലും 2027ല്‍ നടക്കാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ സമ്പൂര്‍ണ പരാജയം പ്രവചിച്ച് സമാജ്വാദി പാര്‍ട്ടി (എസ്.പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്. (BJP will lose all seats in the by-elections and 2027 UP election: Akhilesh yadav) 2027ലെ യു.പി തെരഞ്ഞെടുപ്പിലും നിലവില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പി എല്ലാ സീറ്റിലും തോല്‍ക്കുമെന്ന അഖിലേഷ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒമ്പത് നിയമസഭാംഗങ്ങള്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ഒരു നിയമസഭാംഗത്തിന് ശിക്ഷ വിധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഒഴിവുവന്ന 10 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിശ്ചിത സമയപരിധിക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൂചന.

‘2027ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി എല്ലാ സീറ്റിലും തോല്‍ക്കും. ഒപ്പം വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലും അവര്‍ തോല്‍ക്കും. അവര്‍ക്ക് എല്ലാ സീറ്റുകളും നഷ്ടപ്പെടുന്നത് നമുക്ക് കാണാം,’ അഖിലേഷ് യാദവ് പറഞ്ഞു. സമാജ്വാദി പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: Keralam aganist Waqf Bill: വഖ്ഫ് ബില്ലിൽ ആശങ്ക അറിയിച്ചു കേരളാ വഖ്ഫ് ബോർഡ് വിളിച്ച മുസ്ലിം സംഘടനകളുടെ യോഗം; ബോർഡ് JPC യെ കാണും

കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് എസ്.പിക്ക് കനത്ത തോല്‍വി ഉണ്ടായെങ്കിലും ഭരണകക്ഷിയായ ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണം ജനങ്ങള്‍ കണ്ടതിനാല്‍ ഇത്തവണ വിധി മാറുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് യാദവ് പറഞ്ഞു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 37 സ്ഥാനാര്‍ത്ഥികളുടെ വിജയത്തിലൂടെ സമാജ്വാദി പാര്‍ട്ടി സംസ്ഥാനത്തെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായി മാറിയിരുന്നു. ബി.ജെ.പിയുടെ 400ലധികം സീറ്റുകള്‍ നേടണമെന്ന ആഗ്രഹം പൊളിച്ചെഴുതാന്‍ സമാജ്വാദി പാര്‍ട്ടി വലിയ പങ്ക് വഹിച്ചിരുന്നു.

2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന 10 സീറ്റുകളില്‍ മൂന്നെണ്ണം ബി.ജെ.പിയും സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടിയും നേടിയിരുന്നു. എസ്.പി അഞ്ച് സീറ്റിലും സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദള്‍ (ആര്‍.എല്‍.ഡി) ഒരു സീറ്റിലും വിജയിക്കുകയും ചെയ്തു. എന്നാല്‍ ആര്‍.എല്‍.ഡി ഇപ്പോള്‍ ബി.ജെ.പിയുമായി സഖ്യത്തിലാണ്.