23
Jan 2026
Thu
23 Jan 2026 Thu
boy found dead in pond was murder says police

ക്ഷേത്രത്തിലേക്കു പോയ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കര്‍ണാടകയിലെ ഗെരുക്കോട്ടെ സാംബോല്യ ബാരമേലുവിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുമന്തിന്റേ(15)താണ് കൊലപാതകമെന്നു കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുലിയുടെ ആക്രമണത്തിലാണ് കുട്ടി മരിച്ചതെന്നാണ് ആദ്യം കരുതിയിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് കുട്ടിയുടേത് കൊലപാതകമെന്നു കണ്ടെത്തിയത്. അടിയേറ്റ് കുട്ടിയുടെ തലയോട് തകര്‍ന്നിട്ടുണ്ട്. തലയ്ക്ക് മൂന്നുതവണ അടിയേറ്റുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബോധരഹിതനായ സുമന്തിനെ കുളത്തില്‍ തള്ളുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.

ധനുസംക്രമണത്തിന്റെ അവസാന ദിവസമായ ബുധനാഴ്ച ക്ഷേത്രദര്‍ശനത്തിനായി പുലര്‍ച്ചെ നാലരയോടെയാണ് സുമന്ത് വീട്ടില്‍ നിന്നു പോയത്. കുട്ടിയെ കാണാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്. ബെല്‍ത്തങ്ങാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

ALSO READ: പടക്കം പൊട്ടിത്തെറിച്ച് പാഴ്‌സല്‍ ലോറിക്കു തീപിടിച്ചു