ലണ്ടന്‍: പീഡനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താന്‍ പദ്ദതിയിടുന്നതായി ബ്രിട്ടന് ജസ്റ്റിസ് സെക്രട്ടറി ശബാന മഹ്മൂദ്. (Britain plans to chemically castrate rape suspects) പ്രതികളുടെ ലൈംഗീകാസക്തി കുറയ്ക്കുവാനും കുറ്റകൃത്യം വീണ്ടും ചെയ്യാനുള്ള പ്രവണത തടയാനും പ്രത്യേക മരുന്നുകള്‍ നല്കുന്ന ഈ പദ്ധതി സഹായിക്കും.
|
മരുന്നുകള്‍ 20 ജയിലുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഭാവിയില്‍ ഇത് നിര്‍ബന്ധമാക്കാനുള്ള സാധ്യത ആലോചിക്കുകയാണെന്നും ശബാന മഹ്മൂദ് പറഞ്ഞു.
രാസ ഷണ്ഡീകരണം നടപ്പിലാക്കുന്നതോടെ കുറ്റം വീണ്ടും ആവര്‍ത്തിക്കാനുള്ള പ്രവണത 60% വരെ കുറയ്ക്കാനാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം, എല്ലാ ആളുകളിലും മരുന്ന് ഫലപ്രദമാകണമെന്നില്ല. ലൈംഗീകാധികാര മനോഭാവവും അമിതാസക്തിയും ഉള്ളവരില്‍ രാസ ഷണ്ഡീകരണം വിജയിക്കണമെന്നില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
രാസ ഷണ്ഡീകരണം ജര്‍മ്മനിയിലും ഡെന്മാര്ക്കിലും നടപ്പാക്കിയിട്ടുണ്ട്. പോളണ്ടില്‍ ചില കുറ്റക്കാരില്‍ മാത്രം നിര്‍ബന്ധമായും രാസ ഷണ്ഡീകരണം നടത്താറുണ്ട്.


