14
Aug 2022
Fri
14 Aug 2022 Fri

ഇടുക്കി ചിന്നക്കനാലിൽ വീടിനോടു ചേർന്ന് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ജനാലക്കമ്പിയിൽ ചങ്ങലയിൽ ബന്ധിച്ച നിലയിലാണ് മൃതദേഹം. 301 കോളനി സ്വദേശി തൊട്ടിയിൽ തരുണിനെ(25)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഇന്ന് വൈകീട്ടാണ് നാട്ടുകാർ മൃത​​ദേഹം കണ്ടത്. ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിനു സമീപത്തുനിന്ന് ഒരു വടിയും കണ്ടെത്തിയിട്ടുണ്ട്.

 

ആത്മഹത്യയാണോ കൊലപാതകമാണോ എന്നതടക്കമുള്ള കാര്യങ്ങള് പൊലീസ് അന്വേഷിച്ചുവരികയാണ്.  

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക