14
Aug 2022
Fri
14 Aug 2022 Fri

കുട്ടികൾ ബെല്ലടിച്ചതിനെ തുടർന്ന് മുന്നോട്ടെടുത്ത സ്കൂൾ ബസ്സിൽ ഓടിക്കയറാൻ ശ്രമിച്ച ക്ലീനർ അതേ ബസിന്റെ ചക്രം കയറി മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയിൽ(40) ആണ് മരിച്ചത്.തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

 

ഉടുമ്പന്നൂർ‌ സെന്റ് ജോർജ് സ്കൂളിന്‍റെ ബസ് ക്ലീനറാണ് ജിജോ. കുട്ടികളെ കയറ്റാനായി ബസ് നിർത്തി ജിജോ പുറത്തിറങ്ങിയ സമയത്ത് കുട്ടികൾ ബെല്ലടിക്കുകയായിരുന്നു. ഇതോടെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തു. ഇതിനിടെ ബസ്സിൽ ഓടിക്കയറാൻ ശ്രമിച്ച ജിജോ തെന്നി വാഹനത്തിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.

 

ജിജോയുടെ മക്കളും ബസ്സിലുണ്ടായിരുന്നു. മകൾ അടക്കമുള്ളവരാണ് ജിജോയെ ആശുപത്രിയിൽ എത്തിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക