12
Jul 2024
Mon
12 Jul 2024 Mon
Fujairah Accident

ഫുജൈറ: ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളായ 3 പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. (Car accident in Fujairah; Three brothers died) ഇന്നലെ ഫുജൈറ ദിബ്ബ ഗോബ് റോഡിലായിരുന്നു അപകടം. ഫോര്‍ വീലറും ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

whatsapp ഫുജൈറയില്‍ വാഹനാപകടം; മൂന്നു സഹോദരങ്ങള്‍ മരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഹമദ് മുഹമ്മദ് അലി സഈദ് അല്‍ യമഹി(ഒന്നര), ഈദ് മുഹമ്മദ് അലി അല്‍ സഈദ് അല്‍ യമഹി(5), മിറ മുഹമ്മദ് അലി സഈദ് അല്‍ യമഹി(8) എന്നീ സഹോദരങ്ങളാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൃതദേഹങ്ങള്‍ ഗോബ് ഖബറിസ്ഥാനില്‍ അടക്കം ചെയ്തു.