കോഴിക്കോട്: ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് മൊഴി നല്‍കാന്‍ എത്തിയ യുവതിയെ എസ്ഐ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ എടച്ചേരി പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്ഐ അബ്ദുൽ സമദിനെതിരെ കോടതി നിര്‍ദേശ പ്രകാരം വടകര പൊലീസ് കേസെടുത്തു.
|
രണ്ടു വര്‍ഷം മുമ്പ് ഭര്‍ത്താവുമായുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് വടകര സ്വദേശിയായ വീട്ടമ്മ എടച്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി അബ്ദുൽ സമദ് വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കുകയും ഇവരുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് അടുപ്പം സ്ഥാപിക്കുകയുമായിരുന്നു.
തുടർന്ന് കേസന്വേഷണത്തിന്‍റെ ഭാഗമായി വയനാട്ടിലാണുള്ളതെന്നും മൊഴി നല്‍കാന്‍ അവിടേക്കെത്തണമെന്നും വീട്ടമ്മയോട് അബ്ദുൽ സമദ് ആവശ്യപ്പെട്ടെന്നും യുവതി പരാതിയിൽ പറയുന്നു. തുടര്‍ന്ന് വാഹനത്തില്‍ കയറ്റി റിസോര്‍ട്ടിലെത്തിച്ച ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മ വടകര ജെഎഫ്എം കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് വടകര പോലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തത്.
ഇതിനിടെ, കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നവെന്ന് കാട്ടി പരാതിക്കാരിയുടെ ഭര്‍ത്താവ് വടകര റൂറല്‍ എസ്പിക്ക് മുമ്പ് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കല്‍പ്പറ്റയിലേക്ക് സ്ഥലം മാറ്റിയ അബ്ദുൽ സമദിനെ പിന്നീട് സസ്പെൻഡ് ചെയ്യുകയായിരുന്നു.





