11
Sep 2023
Sat
11 Sep 2023 Sat

ഹാജാഹുസൈന്‍ എം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: അധികാര മേഖലയില്‍ സംവരണ സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ജാതി സെന്‍സസ് നടപ്പാക്കുക എന്ന ആവശ്യവുമായി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി നൂറ്റിനാല്‍പത് എംഎല്‍എമാര്‍ക്കും നിവേദനം നല്‍കവാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ വട്ടിയൂര്‍കാവ് എംഎല്‍എ വികെ പ്രശാന്തിന് എസ്ഡിപിഐ ജില്ലാ ട്രഷറര്‍ ഷംസുദ്ദീന്‍ നിവേദനം നല്‍കി.

സംവരണത്തിന് അര്‍ഹരായ എസ് സി , എസ് ടി, മുസ്ലീം പിന്നോക്ക വിഭാഗങ്ങളുടെയും , മറ്റു ന്യൂനപക്ഷങ്ങളുടെയും ജാതിതിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമായാല്‍ മാത്രമേ അവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും രാജ്യത്തിന്റെ അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിയമസഭയില്‍ ശബ്ദമുയര്‍ത്തുവാന്‍ വട്ടിയൂര്‍കാവ് എംഎല്‍എ വി കെ പ്രശാന്ത് തയ്യാറാകണമെന്നും എസ്ഡിപിഐ ജില്ലാ ട്രഷറര്‍ ഷംസുദ്ദീന്‍ പറഞ്ഞു. എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം ഷജീറും നിവേദക സംഘത്തിലുണ്ടായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക