26
May 2025
Mon
26 May 2025 Mon
Ceasefire Offers No Relief For Family of BSF Jawan Captured by Pakistan

കൊല്‍ക്കത്ത: അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) ജവാന്‍ പൂര്‍ണം സൗവിനെ പാകിസ്ഥാന്‍ സൈന്യം പിടികൂടി പതിനെട്ട് ദിവസങ്ങള്‍ കഴിഞ്ഞതോടെ, വൈകാരിക അഭ്യര്‍ഥനയുമായി ജവാന്റെ ഭാര്യ രജനി സൗവിം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെടിനിര്‍ത്തല്‍ പ്രഖ്യാപനം കഴിഞ്ഞ് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും 34 കാരനായ സൈനികന്‍ ഇപ്പോഴും സൈനിക കസ്റ്റഡിയില്‍ കഴിയുന്നതിനിടെയാണ് രജനി സൗവിന്റെ അഭ്യര്‍ഥന. വിട്ടുകിട്ടാനുള്ള നയതന്ത്ര ശ്രമങ്ങള്‍ മന്ദഗതിയിലാണെന്ന് കാണിക്കുമ്പോഴും, ഇന്ത്യ, പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ പശ്ചിമ ബംഗാളിലെ റിഷ്രയിലുള്ള അദ്ദേഹത്തിന്റെ കുടുംബം പ്രതീക്ഷയില്‍ ആണ്.

ഫിറോസ്പൂരിലെ ബിഎസ്എഫിന്റെ 24ാം ബറ്റാലിയനില്‍ നിയമിതനായ സൗവിം പഹല്‍ഗാമില്‍ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തില്‍ 26 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ, ഏപ്രില്‍ 23 നാണ് അതിര്‍ത്തിയില്‍ വിന്യസിക്കപ്പെട്ടത്. മേഖല ഒഴിപ്പിക്കുന്നതില്‍ പ്രാദേശിക കര്‍ഷകരെ സഹായിക്കുന്നതിനിടെ സൗവിം അശ്രദ്ധമായി അന്താരാഷ്ട്ര അതിര്‍ത്തി കടന്നതായാണ് ആരോപണം. പാകിസ്ഥാന്‍ സൈന്യം അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് കണ്ണുമൂടിയ നിലയില്‍ കാണിക്കുന്ന ഒരു ഫോട്ടോ പുറത്തുവിടുകയും ചെയ്തു.

ഹൂഗ്ലി ജില്ലയിലെ റിഷ്രയിലെ വാര്‍ഡ് നമ്പര്‍ 13 ലെ അവരുടെ വീട്ടില്‍ സൗവിന്റെ കുടുംബം ഞെട്ടലിലും അനിശ്ചിതത്വത്തിലുമായി കഴിയുകയാണ്. ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ രജനി സൗവിം തന്റെ ദുരനുഭവം വിവരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയുംചെയ്തു.

‘എന്റെ ഭര്‍ത്താവിനെ പാകിസ്ഥാന്‍ സൈന്യം തട്ടിക്കൊണ്ടുപോയി. അദ്ദേഹം അവരുടെ കസ്റ്റഡിയിലാണ്. അവര്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ മൂടിക്കെട്ടിയ ഒരു ഫോട്ടോ പുറത്തുവിട്ടു,- അവര്‍ കരഞ്ഞു. ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ വീട് സന്ദര്‍ശിച്ച് എന്റെ ഭര്‍ത്താവിനെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് ഞങ്ങളോട് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം ഒരു യുദ്ധം പോലെയാണ്. അടുത്തതായി എന്ത് വാര്‍ത്ത വരുമെന്ന് എനിക്കറിയില്ല!. ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞു ഇപ്പോഴും അദ്ദേഹത്തില്‍ നിന്ന് ഒരു വിവരവുമില്ല- അവര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ തന്നെ രജനി പൊട്ടിക്കരഞ്ഞു. മുഖത്ത് മൂടുപടം വലിച്ചുകൊണ്ട്, എന്റെ സിന്ദൂരം തിരികെ തരൂ, സര്‍ക്കാരേ.. എന്ന് കരഞ്ഞപേക്ഷിച്ചു.

‘എന്റെ മകന്‍ 18 വര്‍ഷമായി രാജ്യത്തെ സേവിച്ചു. ഇന്ന് ഞങ്ങള്‍ ഉപേക്ഷിക്കപ്പെട്ടതായി തോന്നുന്നു,’ സൗവിന്റെ അമ്മ പറഞ്ഞു.

ഒരു മാസത്തെ അവധി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഏപ്രില്‍ ഒന്നിനാണ് ജവാന്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചത്. തട്ടിക്കൊണ്ടുപോകലിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഏപ്രില്‍ 22 ന് രാത്രിയാണ് അദ്ദേഹം അവസാനമായി വിളിച്ചത്.

ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് വേഗത്തിലുള്ള പരിഹാരമുണ്ടാകുമെന്ന് കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രി മമത ബാനര്‍ജി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ബിഎസ്എഫ് കമാന്‍ഡര്‍മാരുമായി താന്‍ ഈ വിഷയം ഉന്നയിച്ചതായി ഹൂഗ്ലി എംപി കല്യാണ്‍ ബാനര്‍ജി സ്ഥിരീകരിച്ചു.

Ceasefire Offers No Relief For Family of BSF Jawan Captured by Pakistan