ന്യൂഡല്‍ഹി: ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് മേധാവി സ്വാമി ചൈതന്യാനന്ദയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ ലൈംഗിക പീഡന പരാതിയിന്മേല്‍ ചൈതന്യാനന്ദയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു.
|
17 ഓളം പെണ്‍കുട്ടികളുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സ്വാമി മുങ്ങിയിരിക്കുകയാണ്. എന്നാല്‍ അന്വേഷണം നടക്കുന്ന കാലഘട്ടത്തില്‍ അര കോടിയോളം രൂപയാണ് ഇയാള്‍ തന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിരിക്കുന്നത്. വ്യത്യസ്ത പേരുവിവരങ്ങള്‍ ഉപയോഗിച്ചാണ് ഒളിവിലുള്ള ഇയാള്‍ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചിരിക്കുന്നത്.
18 ബാങ്ക് അക്കൗണ്ടുകളും അതിലായി 28 ഫിക്‌സഡ് ഡെപ്പോസിറ്റുകളും സ്വാമിക്കുണ്ട്. അതില്‍ എട്ട് കോടിയോളം രൂപയാണുള്ളത്. ഇതെല്ലാം പോലീസ് മരവിപ്പിച്ചിട്ടുണ്ട്.
സ്വാമി ചൈതന്യാനന്ദയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇന്‍സ്റ്റിട്യൂട്ടിലെ പെണ്‍കുട്ടികള്‍ ഉന്നയിച്ചത്. രാത്രി അശ്ലീലസന്ദേശങ്ങളയക്കുക, ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുക, പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മുക്കിലും മൂലയിലും സിസിടിവി വയ്ക്കുക തുടങ്ങിയ ആരോപണങ്ങളുണ്ട്. ഇയാളുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിക്കുന്നവരില്‍ നിന്ന് ഫീസ് കൂട്ടി വാങ്ങുകയും മാര്‍ക്ക് കുറയ്ക്കുകയും ചെയ്യും. ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ഉപയോഗിച്ച് പെണ്‍കുട്ടികളെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുച്ചതായുള്ള പരാതികളും ഉന്നയിച്ചിട്ടുണ്ട്.





