മുഖ്യമന്ത്രി പിണറായി വിജൻ ഉരുൾപൊട്ടലുമുണ്ടായ വയനാട്ടിലെ ചൂരൽമലയിലെത്തി. വയനാട്ടിൽ ചേർന്ന അവലോകന യോഗത്തിനുശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മേപ്പാടി ചൂരൽമലയിലെത്തിയത്.
|
ചൂരൽമലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സൈന്യത്തിൻറെ നേതൃത്വത്തിൽ നിർമിക്കുന്ന താൽക്കാലിക പാലമായ ബെയ്‌ലി പാലം സന്ദർശിച്ചു. മുണ്ടക്കൈയെയും ചൂരൽമലയെയും ബന്ധിപ്പിക്കുന്ന പാലം ഉരുൾപൊട്ടലിൽ ഒലിച്ചുപോയതിനെ തുടർന്നാണ് ഇവിടെ സൈന്യത്തിന്റെ സഹായത്തോടെ താൽക്കാലിക പാലമൊരുക്കിയത്. പാലം സജ്ജമാവുന്നതോടെ മുണ്ടക്കൈയിലേക്ക് യന്ത്രങ്ങളെത്തിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കാനാണ് ശ്രമം.
ബെയ്‌ലി പാല നിർമാണം കണ്ടശേഷം മുഖ്യമന്ത്രി ഇവിടെ നിന്നു മടങ്ങി. ക്യാംപകളിൽ കഴിയുന്ന ദുരിതബാധിതരെയും മുഖ്യമന്ത്രി സന്ദർശിക്കും. മുഖ്യമന്ത്രി പിണറയി വിജയനൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ രാജൻ എന്നിവരും ഉണ്ടായിരുന്നു.