ജിദ്ദ: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദയുടെ കീഴിൽ പ്രവർത്തിക്കുന്ന അൽഹുദാ മദ്രസാ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഇഫ്താർ സംഗമം വേറിട്ട അനുഭവമായി. മദ്രസാ പാരൻറ്സ് ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു വിദ്യാർഥികൾക്ക് മാത്രമായി ഇഫ്താര് സംഘടിപ്പിച്ചത്.
|
ഇഫ്താറിനെ കുറിച്ചും നോമ്പനുഭവങ്ങളെ കുറിച്ചും മദേർസ് ഫോറം പ്രസിഡന്റും ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഡയറക്ടറുമായ ഡോക്ടർ മുഷ്കാത്ത് മുഹമ്മദലി കുട്ടികളുമായി സംവദിച്ചു. നോമ്പിന്റെ നന്മകൾ ജീവിത വിജയത്തിന് മുതൽകൂട്ടാക്കി മാറ്റണമെന്നും ഓരോ ദിവസവും എന്തെങ്കിലുമൊക്കെ നന്മകൾ ജീവിതത്തിൽ അധികരിപ്പിക്കണമെന്നും അവർ കുട്ടികളെ ഉപദേശിച്ചു. കൗതുകമുയർത്തുന്ന ചോദ്യങ്ങളിലൂടെ നോമ്പിന്റെ പ്രതിഫലത്തെ കുറിച്ചു സൂചിപ്പിക്കുകയും മറ്റുള്ളവർക്ക് നന്മ ചെയ്യാൻ ഉത്സാഹിക്കണമെന്ന് കുട്ടികളെ ഉപദേശിക്കുകയും ചെയ്തു
അൽഹുദാ പ്രിൻസിപ്പൽ ലിയാഖത് അലി ഖാൻ കുട്ടികൾക്ക് റമദാൻ സന്ദേശം നൽകി, ശമീർ സ്വലാഹി, റഫീഖ് പെരൂൾ എന്നിവർ സംസാരിച്ചു. അൽഹുദാ മദ്രസാ പാരന്റ്‌സ് ഫോറം ഭാരവാഹികളായ അഷ്‌റഫ് അലി, സാജിദ്, മുബാറക് പി, റഷാദ് കരുമാര, ബഷീർ വിപി, ബഷീർ ക്രിയേറ്റീവ്, സമീർ അലി, ശാഹുൽ കൊടവണ്ടി, സിബ്ഗത്, അബ്ദുറഹ്മാൻ വല്യകത്ത് , മദേർസ് ഫോറം ഭാരവാഹികളായ ജെസ്ന, അസ്ന, റഹീല, ഷാനിബ, റിസ, നീലൂഫർ, മുബീന, സീനത്ത്,സുമയ്യ, ഫാത്തിമ എന്നിവർ നേതൃത്വം നൽകി


