13
Jun 2024
Mon
13 Jun 2024 Mon

ചന്ദ്രന്റെ അങ്ങേയറ്റത്ത് വീണ്ടും പേടകമിറക്കി; ആര്‍ക്കും കഴിയാത്തത് സാധിച്ച് ചൈന

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചന്ദ്രനെക്കുറിച്ച് പഠിക്കാന്‍ വിക്ഷേപിച്ച ചാങ് ഇ 6 പേടകം (China’s Chang E 6 Land On Moon) ചന്ദ്രന്റെ വിദൂരഭാഗത്ത് വിജയകരമായി ഇറങ്ങിയതായി ചൈന. ഇന്നലെ രാവിലെ 6.23നാണ് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗര്‍ത്തമായ ദക്ഷിണധ്രുവഎയ്റ്റ്‌കെന്‍ തടാകത്തില്‍ പേടകം ഇറങ്ങിയത്. ചന്ദ്രന്റെ ഉപരിതലത്തിലുള്ള പാറയും മണ്ണും പഠിക്കുന്നതിനാണ് വെന്‍ചാങ്ങിലെ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് പേടകം വിക്ഷേപിച്ചത്.മേയ് 3ന് ആയിരുന്നു വിക്ഷേപണം.

ഇതോടെ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സാംപിളുകള്‍ ഉള്‍പ്പടെ ശേഖരിക്കാന്‍ ലക്ഷ്യമിട്ട് പദ്ധതി ആവിഷ്‌ക്കരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ചൈന മാറി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചാങ്’ഇ6 സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. മനുഷ്യ ചരിത്രത്തില്‍ ആദ്യമായാണ് ഈ പ്രദേശത്ത് നിന്നും സാമ്പിളുകള്‍ ശേഖരിക്കുന്നതെന്ന് സിഎന്‍എസ്എ അറിയിച്ചു.

ചന്ദ്രന്റെ വിദൂര വശത്തുള്ള ഭൂപ്രദേശം അടുത്തുള്ള വശത്തേക്കാള്‍ കൂടുതല്‍ പരുക്കന്‍ ആണെന്നും തുടര്‍ച്ചയായ പരന്ന പ്രദേശങ്ങള്‍ കുറവാണ്. എന്നിരുന്നാലും, അപ്പോളോ ബേസിന്‍ ദൂരെയുള്ള മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന പരന്നതാണ്, ഇത് ലാന്‍ഡിംഗിന് അനുയോജ്യമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

മൂന്ന് ദിവസം വരെ ചെലവഴിച്ച് പേടകം ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും വസ്തുക്കള്‍ ശേഖരിക്കുമെന്ന് ചൈനീസ് നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. പാക്കിസ്ഥാന്‍, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളുടെയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെയും ഉപഗ്രഹങ്ങളും ചാങ്ഇ-6 വഹിക്കുന്നു.

2030ല്‍ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നതിന് മുമ്പ് മൂന്ന് പേടകങ്ങള്‍ വിക്ഷേപിക്കാന്‍ ചൈനീസ് നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ പദ്ധതിയിടുന്നുണ്ട്.

China’s Chang E 6 Land On Moon