22
Jan 2023
Fri
22 Jan 2023 Fri

രണ്ട് ശതമാനം ക്രിസ്താനികളുടെ ക്രിസ്മസ് രാജ്യത്തെ 98 ശതമാനം വരുന്നവരുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്ന് തീവ്രഹിന്ദുത്വ ചാനലായ സുദർശൻ ടിവിയുടെ എഡിറ്റർ ഇൻ ചീഫ് സുരേഷ് ചവങ്കേ. ഹിന്ദു ജാ​ഗ്രതി സമിതി മഹാരാഷ്ട്രയിലെ ജൽ​ഗാവിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു തീവ്രഹിന്ദുത്വ നേതാവായ സുരേഷ് ചവങ്കേയുടെ പരാമർശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജല​ഗാവിൽ നിന്ന് ഖാന്ദ്വയിലേക്ക് ട്രെയിനിൽ പോവുമ്പോൾ പാകിസ്താനിലൂടെ പോവുന്നതു പോലെ തോന്നും. ഭൂമി ജിഹാദാണ് അവിടെ നടന്നിരിക്കുന്നത്. ഈ സ്ഥിതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോവുന്നതെങ്കിൽ അധികം വൈകതെ ദക്ഷിണേന്ത്യയെയും വടക്കേ ഇന്ത്യയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പാത പിടിച്ചെടുക്കപ്പെടും. സിലി​ഗുരി ഇടനാഴിയെ ഇന്ത്യയിൽ നിന്ന് വേർപെടുത്താൻ പോപുലർഫ്രണ്ട് ശ്രമിച്ചതിനു സമാനമായിരിക്കും ഇതും.

സോളാപൂരിൽ ഹിന്ദു യുവാക്കൾ കല്യാണം കഴിക്കാൻ പെൺകുട്ടികളെ കിട്ടുന്നില്ലെന്ന് പറഞ്ഞ് വിവാഹവേഷത്തിൽ കലക്ടറുടെ ഓഫിസിലേക്ക് മാർച്ച് നടത്തുകയുണ്ടായി. പ്രതിഷേധം നടത്താൻ ആ​ഗ്രഹിക്കുന്ന യുവാക്കളോട് എനിക്കു പറയാനുള്ളത് നിങ്ങൾ പള്ളികളിലേക്കാണ് മാർച്ച് നടത്തേണ്ടത് എന്നാണ്. മദ്റസകളിൽ എങ്ങനെ ഹിന്ദു സ്ത്രീകളെ ചതിക്കാമെന്നാണ് പഠിപ്പിക്കുന്നത്.

ഹിന്ദുക്കൾ കൈയിൽ ധരിക്കുന്ന ചരട് എങ്ങനെ കെട്ടാം, വ്യാജ വ്യക്തിത്വം എങ്ങനെ സൂക്ഷിക്കാം എന്നൊക്കെയാണ് ഈ പള്ളികളിൽ പഠിപ്പിക്കുന്നത്. അവർക്ക് മോട്ടോർസൈക്കിളുകൾ നൽകുന്നു. ഇതൊരു സംഘടിത കുറ്റകൃത്യമാണ്. അവർ കൊടും ഭീകരരാണ്. അതിനാലാണ് ഇവിടെ അതിനെതിരേ ഒരു നിയമമുള്ളത്.
ഇന്ന് ക്രിസ്ത്യാനികളുടെ ആഘോഷമാണ്. ഇന്ത്യയിൽ ക്രിസ്ത്യാനികൾ രണ്ടുശതമാനമാണ്. രണ്ടുശതമാനമുള്ള അവരുടെ ആഘോഷമാണ് 98 ശതമാനത്തിന്റെ മേൽ അടിച്ചേൽപ്പിക്കുന്നത്. ഹിന്ദുക്കളെ എളുപ്പം വഞ്ചിക്കാൻ കഴിയും. അതുകൊണ്ടാണ് അവർ ഹോട്ടലുകളിലും മാളുകളിലും വിമാനത്താവളങ്ങളിലും ക്രിസ്മസ് ട്രീകൾ തൂക്കുന്നത്. ഇന്ത്യക്ക് ക്രിസ്മസ് ട്രീയുമായി എന്തെങ്കിലും ബന്ധമുണ്ടോ?(ഈ ചോദ്യത്തിന് ഇല്ല എന്ന് സദസ്സ് ആർത്തിരമ്പി)എന്നാൽ നമ്മൾ മണ്ടന്മാരാവുകയാണ്.

ഡിസംബർ 25 മുതൽ ജനുവരി 5 വരെ ഇതല്ലാതെ മറ്റൊന്നും നാം കാണുന്നില്ല. ക്രിസ്മസ് ട്രീ കണ്ടാണ് നമ്മുടെ കുട്ടികൾ വളരുന്നത്. ഇത് നമ്മുടെ മരമാണെന്ന് അവർ കരുതും. കഴിഞ്ഞ 10, 12 വർഷമായി ഇതിനാലാണ് സുദർശൻ ടിവി ക്രിസ്മസ് ട്രീക്ക് പകരം തുളസിച്ചെടിയെ ആരാധിക്കുന്നതെന്നും സുരേഷ് ചാവങ്കേ പറഞ്ഞു. ക്രൈസ്തവത നമ്മുടെ ബൗദ്ധിതകതയെ നശിപ്പിച്ചു. ക്രിസ്ത്യാനികൾ മതപരിവർത്തനങ്ങൾ നടത്തുകയാണ്. ദലിതുകൾ മാത്രമാണ് മതംമാറുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവാം. എന്നാൽ ആദിവാസികളും വൻതോതിൽ ക്രിസ്ത്യൻ മതം സ്വീകരിക്കുന്നുണ്ട്.

ക്രിസ്ത്യാനികളും മുസ് ലിംകളും നമുക്കെതിരേ ​ഗൂഢാലോചന നടത്തുന്നുണ്ട്. മതത്തിന്റെ പേരിൽ അവർ പാകിസ്താൻ എടുത്തു. സ്വാതന്ത്ര്യത്തിനു ശേഷവും നമുക്ക് നിരവധി മുസ് ലിം വിദ്യാഭ്യാസ മന്ത്രിമാരുണ്ടായി. നമ്മുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ഇന്ത്യക്കാരൻ പോലുമായിരുന്നില്ല. സൗദി പൗരനായിരുന്നു. മദ്റസയിൽ പഠിച്ച അയാളാണ് നമ്മുടെ വിദ്യാഭ്യാസ നയം തയ്യാറാക്കിയത്.

ക്രിസ്ത്യാനികൾക്കൊപ്പം ചേർന്ന് അവർ ഹിന്ദു ധീരയോദ്ധാക്കളുടെ കഥകൾ മുന്നോട്ട് കൊണ്ടുവരാൻ അനുവദിച്ചില്ല. സിബിഎസ്ഇ സിലബസിൽ ശിവജി മഹാരാജിനെക്കുറിച്ച് ആകെ നാലുവരികളേയുള്ളൂ. ഔറം​ഗസേബും ബാബറും ഖിൽജിയും പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. എന്നാലിന്ന് കാര്യങ്ങൾ മാറിത്തുടങ്ങിയിരിക്കുന്നു.
ഇന്ത്യയിലെ ബുദ്ധമതക്കാരോട് എനിക്കു പറയാനുള്ളത് നിങ്ങൾ മ്യാൻമറിലെ ബുദ്ധമതക്കാരെ കണ്ടുപഠിക്കാനാണ്. അവർ മ്യാൻമറിൽ നിന്ന് റോഹിൻ​ഗ്യൻ മുസ് ലിംകളെ തുരത്തിയോടിച്ചു. നിങ്ങളുടെ ജിഹാദ് ഞങ്ങളുടെ രാജ്യത്ത് നടക്കില്ലെന്നാണ് അവർ മുസ് ലിംകളോട് പറഞ്ഞത്.

നാം പോരാടി പാകിസ്താൻ പിടിക്കുമെന്നായിരുന്നു മുമ്പ് മുദ്രാവാക്യം. ഇപ്പോഴത് നാം ചിരിക്കും ഹിന്ദുസ്ഥാൻ പിടിക്കും എന്നായിരിക്കുന്നു. എന്താണ് ചിരിച്ചുകൊണ്ട് പിടിച്ചെടുക്കും എന്നതിന്റെ അർഥമെന്ന് എന്നോടാരോ ചോദിച്ചു. നാല് ഭാര്യമാരും 44 കുട്ടികളും ഉണ്ടായിരിക്കുക എന്നതാണ് ആ ചിരിയെന്ന് ഞാൻ മറുപടി നൽകി. ഇപ്രകാരം ഇന്ത്യ പിടിച്ചെടുക്കാനാണ് മുസ് ലിംകൾ ശ്രമിക്കുന്നത്. നാമതിന് അനുവദിക്കുമോ എന്ന സുരേഷിന്റെ ചോദ്യത്തിന് സദസ്സ് ഇല്ലെന്ന് മറുപടി നൽകി.

ഉവൈസിയെ പോലുള്ള നായ്ക്കൾ, ഒന്നു നിര്ത്തിയ ശേഷം ഇല്ല ഞാൻ നായ എന്നു വിളിക്കില്ല കാരണം നായ വിശ്വസ്തരാണെന്നും സുരേഷ് പറയുന്നു. ഇന്ത്യയിലേക്ക് വരില്ലെന്ന് പറഞ്ഞവരെ സർദാർ പട്ടോൽ മൂക്ക്കൊണ്ട് നിലത്തുവരപ്പിക്കുകയുണ്ടായി. ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം നടക്കുന്നതും കാര്യങ്ങൾ കൈവിട്ടുപോവുന്നതിനിടയാക്കും. മതേതരാവുന്നരോട് യഥാർഥ ഹിന്ദുക്കളാവൂ എന്നാണ് എനിക്കു പറയാനുള്ളത്. ഹിന്ദു ആൺകുട്ടികളെ വിവാഹം കഴിക്കാൻ മുസ് ലിം പെൺകുട്ടികൾ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ 10 എണ്ണം കിട്ടുമെന്നും സുരേഷ് ചവങ്കേ പറഞ്ഞു.