അടിച്ചതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അധ്യാപകനെ വെടിവച്ചു. ഉത്തരാഖണ്ഡിലെ ഉദ്ധം സിങ് നഗറിലെ ഗുരു നാനാക് സ്‌കൂളിലാണ് സംഭവം. ഫിസിക്‌സ് അധ്യാപകനായ ഗംഗന്‍ദീപ് സിങ് കോഹ് ലിക്കാണ് വെടിയേറ്റത്. ടിഫിന്‍ ബോക്‌സിനുള്ളില്‍ തോക്കുമായെത്തിയ വിദ്യാര്‍ഥി അധ്യാപനെ പിന്നില്‍ നിന്ന് വെടിവച്ചുവീഴ്ത്തുകയായിരുന്നു.
|
കഴുത്തിനാണ് അധ്യാപകന് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്ക്രിയയ്ക്ക് വിധേയനാക്കി. അധ്യാപകന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. അക്രമശേഷം രക്ഷപെടാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ മറ്റ് അധ്യാപകര്‍ പിടികൂടി പോലീസിനു കൈമാറി.
ഈ ആഴ്ചയാദ്യമാണ് അധ്യാപകന്‍ വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ വച്ച് അടിച്ചത്. ഇതിന്റെ പക മനസ്സില്‍ സൂക്ഷിച്ച വിദ്യാര്‍ഥി ബുധനാഴ്ചയാണ് തോക്കുമായി ക്ലാസിലെത്തിയതും അദ്ദേഹത്തെ ആക്രമിച്ചതും.
ALSO READ: ഷാഫി പറമ്പലിനെതിരേ ഹൈക്കമാന്‍ഡിന് പരാതി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





