06
Jul 2024
Thu
06 Jul 2024 Thu
Cloudburst in Kulummanali

ശക്തമായ മഴ തുടരുന്ന കുളുമണാലിയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മണാലി- ലേ ദേശീയ പാതയില്‍ മിന്നല്‍ പ്രളയം.(Cloudburst in Kulummanali)  ക്രമാതീതമായ ജനലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ദേശീപാത 3 അടച്ചു. പേമാരിയെ തുടര്‍ന്ന് അഞ്ജലി മഹാദേവ മേഖലയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മിന്നല്‍ പ്രളയത്തില്‍ പാല്‍ച്ചാനിലെ രണ്ട് വീടുകള്‍ ഒഴുകിപ്പോയി. ആളപായമില്ല. മണ്ഡിയ, കിന്നൗര്‍, കാന്‍ഗ്ര ജില്ലകളില്‍ 15 റോഡുകള്‍ അടച്ചു. ബുധനാഴ്ച വൈകിട്ടുണ്ടായ സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടല്‍ ടണലിന്റെ നോര്‍ത്ത് പോര്‍ട്ടല്‍ വഴി ലാഹൗളില്‍ നിന്നും സ്പിതിയില്‍ നിന്നും മണാലിയിലേക്ക് പോകുന്ന വാഹനങ്ങള്‍ റോഹ്താങ്ങിലേക്ക് തിരിച്ചുവിട്ടു. അത്യവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ജാഗ്രതയോടെ വാഹനം ഓടിക്കണമെന്നും പൊലീസ് യാത്രക്കാരോട് നിര്‍ദേശിച്ചു.

ഇന്ന് ശക്തമായ മഴ; ഏഴിടത്ത് യെല്ലോ അലര്‍ട്ട്| ജാഗ്രതാ നിര്‍ദേശം (Rain Alert in Kerala)

മാണ്ഡിയിലെ 12, കിന്നൗറിലെ രണ്ട്, കാന്‍ഗ്ര ജില്ലയില്‍ ഒന്ന് ഉള്‍പ്പെടെ മൊത്തം 15 റോഡുകളാണ് മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് അടച്ചത്. ബുധനാഴ്ച രാത്രി സംസ്ഥാനത്ത് 62 ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരാറിലായതായി സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു. ജൂലൈ 28 വരെ അടുത്ത നാല് ദിവസത്തേക്ക് ഹിമാചല്‍ പ്രദേശിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക