കൊച്ചി: ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ എത്തിക്കുമെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തും ഉടമകളായ അഗസ്റ്റിന് സഹോദരങ്ങളുടെ കേന്ദ്രങ്ങളിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) വ്യാപക റെയ്ഡ്. കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചന, ഗൂഢാലോചന കേസുകളുടെ അടിസ്ഥാനത്തില്‍ കോടതി വാറണ്ടോടെയാണ് പുലര്‍ച്ചെ നാല് മണിക്ക് പരിശോധന ആരംഭിച്ചത്.
|
Key Highlights
- വ്യാപക റെയ്ഡ്: മെസ്സി പ്രഖ്യാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ റിപ്പോർട്ടർ ടിവി ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വസതികളിലുമുൾപ്പെടെ അഞ്ചിടങ്ങളിൽ എസ്ഐടി റെയ്ഡ് നടത്തി.
- കോടതി വാറണ്ട്: കളമശ്ശേരി പോലീസിൽ രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിൽ എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
- 126 കോടിയുടെ തട്ടിപ്പ്: മെസ്സിയെ എത്തിക്കാനെന്ന പേരിൽ 126 കോടി രൂപ വിദേശത്തേക്ക് കടത്തിയതായും കള്ളപ്പണം വെളുപ്പിക്കൽ നടന്നതായും കായികവകുപ്പ് കണ്ടെത്തിയിരുന്നു.
- ചാനലിന്റെ പ്രതിഷേധം: ജേണലിസ്റ്റുകളുടെ ഫോണുകൾ പിടിച്ചുവെച്ച് പ്രവർത്തനം തടസ്സപ്പെടുത്തിയതായി ആരോപിച്ചു റിപ്പോർട്ടർ ടിവി അധികൃതർ രംഗത്തെത്തി.
എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം കൊച്ചിയിലും വയനാട്ടിലുമുള്ള അഞ്ച് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തുന്നത്. ആന്റോ അഗസ്റ്റിന്റെയും ജോസ്കുട്ടി അഗസ്റ്റിന്റെയും ഫ്ളാറ്റുകള്‍, വയനാട്ടിലെ തറവാട് വീട്, റിപ്പോര്‍ട്ടര്‍ ചാനല്‍ ഹെഡ് ഓഫീസ്, GOTAD കമ്പനി ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ്.
ALSO READ: കാലിഫോര്‍ണിയയില്‍ 700 അടി താഴ്ചയിലേക്ക് വീണ മലകയറ്റക്കാരനെ വ്യോമസേന സാഹസികമായി രക്ഷപ്പെടുത്തി
റിപോര്‍ട്ടര്‍ ഡസ്കില്‍ കയറി പോലീസ്
തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍ പരിശോധന. അന്വേഷണത്തിന്റെ ഭാഗമായി ന്യൂസ് ഡെസ്കിലെ മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു. അതേസമയം, മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചുവെച്ച് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്നും ഡിജിപിയുടെ അനുമതിയില്ലാതെയാണ് പരിശോധനയെന്നും ആരോപിച്ച് ചാനല്‍ അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്.
126 കോടിയുടെ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും
മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി വിദേശ അക്കൗണ്ടിലേക്ക് 126 കോടി രൂപ കൈമാറിയതായി കായികവകുപ്പും ജിഎസ്ടിയും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 77.16 കോടി രൂപ 2025 ജൂണിലും ബാക്കി തുക നവംബറിലുമാണ് മാറ്റിയത്. എന്നാല്‍ അര്‍ജന്റീന ടീം ഈ സന്ദര്‍ശനം ഔദ്യോഗികമായി സ്വീകരിച്ചിരുന്നോ എന്നതില്‍ തെളിവുകളില്ല.
ടെന്‍ഡറുകള്‍ കൂടാതെ വിദേശ കമ്പനിക്ക് സ്പോണ്‍സര്‍ഷിപ്പ് നല്‍കിയതിലും, സ്പോണ്സര് കമ്പനിയുടെ അക്കൗണ്ടിലെത്തിയ പണത്തിന്റെ സ്രോതസ്സിലും ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഫെമ (FEMA) ചട്ടലംഘനങ്ങള്‍ എന്നിവയാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. കേസില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെയും ആന്റോ അഗസ്റ്റിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
Tags: Messi Fraud Case, Reporter TV Raid, Anto Augustine, SIT Search Kochi, Kerala News Malayalam, Sports Sponsorship Scam, ADGP P Vijayan
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



