30
Nov 2022
Sat
30 Nov 2022 Sat

എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയെ സീനിയേഴ്‌സ് ക്രൂരമായി മര്‍ദ്ദിച്ചു. തേപ്പുപെട്ടിക്കൊണ്ട് വിദ്യാര്‍ഥിയുടെ ശരീരം പൊള്ളിക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ ഭീമാവരത്തെ എന്‍ജിനീയറിങ് കോളജിലെ നാലു വിദ്യാര്‍ഥികളാണ് ജൂനിയര്‍ വിദ്യാര്‍ഥിയെ ഹോട്ടല്‍മുറിയില്‍ മര്‍ദ്ദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിയെ സീനിയേഴ്‌സിനോട് വെറുതെവിടണമെന്ന് അപേക്ഷിക്കുന്നുണ്ടെങ്കിലും അവര്‍ വെറുതെവിടുന്നില്ല. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അങ്കിത് എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. വടികൊണ്ടടിച്ചു സീനിയേഴ്‌സ് അങ്കിതിന്റെ ഷര്‍ട്ട് വലിച്ചുകീറുകയും ചെയ്തു. ദേഹമാസകലം പരിക്കേറ്റ അങ്കിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക