24
Feb 2025
Sun
24 Feb 2025 Sun

കോട്ടയം: കടുത്തുരുത്തിയില്‍ വിവാഹത്തിന് ശേഷം യുവാവ് യുവതിയെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്നു കളഞ്ഞെന്ന് പരാതി. വിവാഹത്തിനുശേഷം വധുവിനെ കബളിപ്പിച്ചു യുവാവ് കടന്നെന്ന പരാതിയില്‍ കടുത്തുരുത്തി സ്വദേശിയായ യുവതിയും വീട്ടുകാരും കടുത്തുരുത്തി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങിയതോടെ സംഭവത്തില്‍ അടിമുടി ദുരൂഹതയാണ് പുറത്തുവരുന്നത്.വിവാഹത്തിന് ശേഷം യുവതിയെ കബളിപ്പിച്ച് യുവാവ് വിദേശത്തേക്ക് കടന്നതായി പരാതി. യുവതിടെയും കുടുംബത്തിന്റെയും പരാതിയില്‍ കേസെടുത്ത കടുത്തുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 23 നാണ് റാന്നി സ്വദേശിയായ യുവാവും കടുത്തുരുത്തി സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റാന്നിയിലെ പള്ളിയില്‍ വച്ച് കഴിഞ്ഞ മാസം 23 നാണ് റാന്നി സ്വദേശിയായ യുവാവും കടുത്തുരുത്തി സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം യുവാവ് യുവതിയെ കടുത്തുരുത്തിയിലെ വീട്ടില്‍ കൊണ്ട് വിട്ടു. തുടര്‍ന്ന് യുവാവ് ജോലി ചെയ്തിരുന്ന വിദേശ രാജ്യത്തേക്ക് മടങ്ങി. ഇതിന് പിന്നാലെയാണ് യുവതിയുടെ കുടുംബം പരാതിയുമായി പൊലീസിന് സമീപിച്ചതെന്നാണ് പറയുന്നത്.

വിവാഹസമയത്ത് സ്വര്‍ണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്റെ മറവില്‍ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായുമാണ് പരാതിയില്‍ പറയുന്നത്. കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങിയെങ്കിലും കേസില്‍ അടിമുടി ദുരൂഹ ഉടലെടുത്തതോടെ വിശദമായ അന്വേഷണത്തിനുള്ള ഒരുക്കത്തിലാണ് പൊലിസ്. വിദേശത്തുള്ള യുവാവിനെ നാട്ടില്‍ എത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.

എന്നാല്‍, വിവാഹം കഴിച്ചത് ട്രാന്‍സ്‌ജെന്‍ഡറിനെയാണെന്ന് ആദ്യരാത്രി മനസിലാക്കിയ വരന്‍ പിറ്റേന്ന് എമര്‍ജന്‍സി ടിക്കറ്റ് എടുത്ത് ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നുവെന്നാണ് വരന്റെ ബന്ധുക്കളുടെ വിശദീകരണം. എന്നാല്‍ ഈ ആരോപണം തെറ്റെന്നാണ് വധുവിന്റെ വീട്ടുകാര്‍ പറയുന്നത്.

Complaint that groom drowned after taking gold on wedding day