23
Feb 2023
Mon
23 Feb 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലപ്പുഴ: വിഭാഗീയത തുടരുന്ന കുട്ടനാട്ടിൽ സി.പി.എം. ഔദ്യോഗികവിഭാഗവും വിമതപക്ഷവും ഞായറാഴ്ച മൂന്നിടത്ത് തെരുവിൽ ഏറ്റുമുട്ടി. കുട്ടനാട്ടിൽ സിപിഎം ഔദ്യോഗിക പക്ഷവും വിമത വിഭാഗവും തമ്മിൽ കൂട്ടത്തല്ല്. രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം ശരവണൻ, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രൻ എന്നീ നേതാക്കൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ഇതിൽ ശരവണൻ, രഞ്ജിത് എന്നിവരുടെ പരിക്ക് ഗുരുതരമാണ്.

ഞായറാഴ്ച വൈകുന്നേരം മൂന്നിടത്ത് വച്ചാണ് സംഘർഷമുണ്ടായത്. മാമ്പുഴക്കരി ബ്ലോക്ക് ജങ്ഷനു സമീപം വച്ച് വേഴപ്രയിൽ നിന്നുള്ള വിമത വിഭാഗത്തിൽപ്പെട്ടവരും ഔദ്യോഗിക പക്ഷത്തിലെ ചിലരുമായി വാക്കേറ്റമുണ്ടായി. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. പിന്നീട് രാമങ്കരിയിൽ വെച്ചാണ് ശരവണനും രഞ്ജിത്തും ഏറ്റുമുട്ടിയത്.

സംഭവത്തിൽ 5പേർ പൊലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്. കുട്ടനാട്ടിൽ പാർട്ടിയിൽ കൂട്ടരാജി തുടങ്ങിയത് രാമങ്കരിയിലാണ്.