മധ്യപ്രദേശ് മുന്‍മന്ത്രി ആരിഫ് അഖീല്‍ അന്തരിച്ചു | Arif Aqueel passes away
|
ഭോപ്പാല്‍: മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആരിഫ് അഖീല്‍ അന്തരിച്ചു. 72 വയസ്സുണ്ട്. (Madhya Pradesh Former minister and six-time MLA from Bhopal North assembly seat Arif Aqueel passed away here on Monday morning) വാര്‍ധകസ്യസഹചമായ അസുഖംമൂലം ചികിത്സയിലിരിക്കെ ഭോപ്പാലിലെ ആശുപത്രിയിലാണ് അന്ത്യം. മൃതദേഹം ഇന്നലെ വൈകീട്ടോടെ മറവുചെയ്തു. ഭാര്യയും മൂന്ന് മക്കളും ഉണ്ട്. ഒരുകാലത്ത് മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന അദ്ദേഹം ‘ഷേറെ ഭോപ്പാല്‍’ (ഭോപ്പാല്‍ സിംഹം) എന്നും അറിയപ്പെട്ടിരുന്നു.
80 പേരെ രക്ഷിച്ചു; NDRF സംഘം മുണ്ടക്കൈയില്‍ | Chooralmala Landslide Live Updates
എന്‍.എസ്.യു.ഐയിലൂടെയാണ് ആരിഫ് കോണ്‍ഗ്രസില്‍ സജീവമാകുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന റസൂല്‍ അഹമ്മദിനെ പരാജയപ്പെടുത്തി 38 ാം വയസ്സില്‍ (1990) ഭോപ്പാല്‍ നോര്‍ത്തില്‍നിന്ന് സ്വതന്ത്ര എം.എല്‍.എയായി വിജയിച്ചു. 1998, 2003, 2008, 2013, 2018 തെരഞ്ഞെടുപ്പുകളിലും ആരിഫ് ഇവിടെനിന്ന് നിയമസഭയിലെത്തി. ജനതാദളിന് വേണ്ടി 1993ല്‍ മത്സരിച്ചപ്പോള്‍ മാത്രമാണ് ആരിഫ് തോല്‍വിയറിഞ്ഞത്. അതിന് ശേഷം അദ്ദേഹം കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ദിഗ് വിജയ് സിങ് (1996- 2003), കമല്‍നാഥ് (2018- 2020) സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു. മധ്യപ്രദേശിലെ പാര്‍ട്ടിയുടെ മുസ്ലിം മുഖമായിരുന്ന അദ്ദേഹം ഹജ്ജ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Veteran Congress leader Arif Aqueel passes away





