07
Jan 2024
Wed
07 Jan 2024 Wed

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനം. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയാ ഗാന്ധി, ലോക്‌സഭയിലെ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. അയോധ്യയിൽ നടക്കുന്നത് ആർ.എസ്.എസ്-ബി.ജെ.പി പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടിയാണെന്നും കോൺ​ഗ്രസ് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സോണിയാ ഗാന്ധി ക്ഷണം സ്വീകരിച്ചെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞതോടെയാണ് കോൺഗ്രസ് പങ്കെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായത്.
മതം വ്യക്തിപരമായ കാര്യമാണ്. ശ്രീരാമൻ രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആരാധനാ മൂർത്തിയാണ്. എന്നാൽ രാഷ്ട്രീയ നേട്ടത്തിനായാണ് ബിജെപിയും ആർഎസ്എസും അയോധ്യാ രാമക്ഷേത്രത്തെ ഉപയോഗിക്കുന്നത്. നിർമാണം പൂർത്തിയാകാത്ത ക്ഷേത്രം ഉദ്ഘാടനം നടത്തുന്നത് രാഷ്ട്രീയനേട്ടത്തിനു മാത്രമാണെന്നും കോൺഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക