07
Jan 2024
Wed
07 Jan 2024 Wed

രാജ്യത്ത് ശൗചാലയങ്ങൾ നിർമിച്ചതും സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിയതും മോദിയുടെ ഗ്യാരണ്ടിയെന്ന് തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി. തുടർഭരണത്തിലും ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ച സർക്കാരാണ് തന്റേതെന്ന് മോദി പറഞ്ഞു. എൻഎസ്എസ് സ്ഥാപകൻ മന്നത്ത് പദ്മനാഭനെ അനുസ്മരിച്ചുകൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ മഹിളാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. രണ്ട് ലക്ഷം സ്ത്രീകൾ മഹിളാ സം​ഗമത്തിൽ പങ്കെടുക്കുമെന്ന് ബിജെപി അറിയിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വനിതാ സംവരണ ബിൽ പാസാക്കിയത് സർക്കാരിന്റെ വലിയ നേട്ടമാണെന്ന് മോദി പറഞ്ഞു. വികസിത ഭാരതത്തിന് വലിയ ഗ്യാരണ്ടിയാണ് വനിതാ ശക്തി. വനിതാ സംവരണ ബില്ലിൽ കോൺഗ്രസ് തീരുമാനമെടുക്കാതെ കാലം കഴിച്ചു. മുസ് ലിം സ്ത്രീകളെ മുത്തലാഖിൽ നിന്ന് മോചിപ്പിച്ചത് ബിജെപി സർക്കാരാണെന്നും മോദി പറഞ്ഞു.

‘സ്ത്രീകളുടെ ജീവിതം സുഖകരമാക്കാനായി ഉജ്ജ്വല പദ്ധതി നടപ്പാക്കിയത് മോദിയുടെ ഗ്യാരണ്ടി. 11 കോടി കുടുംബങ്ങൾക്ക് പൈപ്പ് വെളളം നൽകാൻ എങ്ങനെ സാധിച്ചു? അത് മോദിയുടെ ഗ്യാരണ്ടി. രാജ്യത്ത് ശൗചാലയങ്ങൾ നിർമിച്ചതും സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിയതും എങ്ങനെ? അതും മോദിയുടെ ഗ്യാരണ്ടിയാണെന്ന് മോദി പറഞ്ഞു.

അഴിമതിയുടെ കാര്യത്തിൽ ഇടതുപക്ഷവും കോൺഗ്രസും ഒറ്റക്കെട്ടാണെന്നും മോദി പറഞ്ഞു. കേരളത്തിലെ ഇന്ത്യാ സഖ്യത്തേയും ബിജെപി തോൽപ്പിക്കുമെന്നും മോദി പറഞ്ഞു. ഇന്ത്യാ മുന്നണിയിൽ ഉള്ളവർ കേരളത്തിൽ കൊള്ള നടത്തുന്നു. ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് നടന്നതെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ മോദി വിരോധത്തിന്റെ പേരിൽ കേരളത്തിൽ നടപ്പാക്കുന്നില്ലെന്നും മോദി ആരോപിച്ചു.

ജില്ലാ ആശുപത്രി പരിസരത്തു നിന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്ററോളം നീണ്ട റോഡ് ഷോയും പ്രധാനമന്ത്രി നടത്തി. കെ സുരേന്ദ്രനും സുരേഷ്‌ഗോപിയും റോഡ് ഷോയിൽ പങ്കെടുക്കുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക