29
Nov 2024
Sun
29 Nov 2024 Sun

ചെന്നൈ: ഹിന്ദുത്വപരിപാടിയില്‍വച്ച് തെലുങ്കര്‍ക്കെതിരെ ആക്ഷേപം ചൊരിഞ്ഞതിനെത്തുടര്‍ന്ന് വെട്ടിലായ നടി കസ്തൂരിയെ ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടെ പൊക്കി തമിഴ്‌നാട് പൊലിസ്. ഹൈദരാബാദില്‍ നിന്നാണ് ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. കച്ചിബൗളിയില്‍ നിര്‍മ്മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു കസ്തൂരി. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതോടെയാണ് ഒളിവില്‍ പോയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തമിഴ്‌നാട്ടിലെ ഹിന്ദുത്വസംഘടനയായ ഹിന്ദു മക്കള്‍ കക്ഷിയുടെ പരിപാടിയില്‍വച്ചായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം. രാജാക്കന്‍മാരുടെ അന്തപുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നതടക്കമുള്ള ആക്ഷേപപരാമര്‍ശങ്ങളാണ് കസ്തൂരി നടത്തിയത്. പരാമര്‍ശം വിവാദമായതോടെ ചെന്നൈയിലും മധുരയിലും നടിക്കെതിരെ ഒന്നിലധികം പരാതികള്‍ ആണ് ഇവര്‍ക്കെതിരെ ഫയല്‍ ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നതോടെ ഖേദം പ്രകടിപ്പിച്ച് നടി രംഗത്തെത്തിയിരുന്നു.

actress kasthuri bjp

എഗ്മോര്‍ പോലീസ് കേസെടുത്തതിനെത്തുടര്‍ന്നാണ് കസ്തൂരി ഒളിവില്‍പ്പോയത്. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കസ്തൂരിക്ക് അയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി താമസ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. കസ്തൂരി ഫോണും സ്വിച്ച് ഓഫ് ചെയ്തു.

തെലുങ്ക് നിര്‍മാതാവിന്റെ സഹായത്താല്‍ ഒളിവില്‍ കഴിയുന്നതായി പോലീസിന് വിവരംലഭിച്ചിരുന്നു. തുടര്‍ന്ന് ആന്ധ്രയിലേക്കും ഹൈദരാബാദിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതിനൊടുവിലാണ് ഇന്നലെ രാത്രി അറസ്റ്റ്‌ചെയ്തത്.

സമൂഹികമാധ്യമങ്ങളിലും സംവാദങ്ങളിലും സംഘ്പരിവാര്‍ നയങ്ങളെ പിന്തുണയ്ക്കുന്ന കസ്തൂരി ഡി.എം.കെ.യുടെ കടുത്ത വിമര്‍ശകയാണ്.

controversial actress kasthuri arrested in hyderabad

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക