പാചകവാതകസിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. കട്ടപ്പനയ്ക്കു സമീപം വെട്ടിക്കുഴക്കവലയിലാണ് സംഭവം. കാലാച്ചിറയിൽ ഷാജിയുടെ വീടാണ് ഭാഗികമായി തകർന്നത്. അടുക്കള പൂർണമായും സമീപമുറികൾ ഭാഗികമായും തകർന്നെങ്കിലും ആളപായമുണ്ടായില്ല.
|
പുതിയ പാചകവാതക സിലിണ്ടർ ഘടിപ്പിച്ചതിനു ശേഷം തീകത്തിച്ചപോൾ തീ സിലിണ്ടറിലേക്ക് പടരുകയായിരുന്നു. ഇതോടെ ഭയന്ന ഷാജി വീടിനു പുറത്തിറങ്ങി ഫയർഫോഴ്സിൽ വിവരമറിയിച്ചു.
ഫയർഫോഴ്സ് യൂനിറ്റ് വീടിനു പുറത്തെത്തിയപ്പോഴേക്കും വലിയ ശബ്ദത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വീടിനുള്ളിൽ കയറുന്നതിനു മുമ്പാണ് സ്ഫോടനം നടന്നത് എന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





