20
Jan 2025
Tue
20 Jan 2025 Tue
Country's true independence established on Ram temple consecration day says RSS chief

ഇന്ത്യക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ ആണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പ്രതിഷ്ഠാ ദിനം ഭാരതത്തിന്റെ സ്വാതന്ത്ര്യദിനമായി ആചരിക്കണമെന്നും മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തു. ബാബരി മസ്ജിദ് കര്‍സേവകര്‍ പൊളിച്ചുനീക്കിയ സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തില്‍ 2024 ജനുവരി 22നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പ്രതിഷ്ഠ സ്ഥാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്‍ഡോറില്‍ നടന്ന ചടങ്ങില്‍ ശ്രീ രാമജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിക്ക് ദേശീയ ദേവി അഹല്യ പുരസ്‌കാരം സമ്മാനിച്ച് സംസാരിക്കുകയായിരന്നു മോഹന്‍. രാമക്ഷേത്ര മൂവ് മെന്റ് ആരെയും എതിര്‍ക്കാന്‍ ആയിരുന്നില്ലെന്നും ഭാരതത്തെ തന്നെ ഉണര്‍ത്താനായിരുന്നുവെന്നും എന്നാല്‍ മാത്രമേ രാജ്യത്തിന് സ്വന്തം കാലില്‍ നില്‍ക്കാന്‍ ആകുമായിരുന്നൂ എന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.

മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അധ്യക്ഷനായ സംഘടനയായ ശ്രി അഹില്യോല്‍സവ് സമിതിയാണ് പുരസ്‌കാരം നല്‍കുന്നത്.

ALSO READ:  ബാബരി ഭൂമിയിൽ രാമക്ഷേത്രനിർമാണത്തിന് അനുമതി നൽകിയ സുപ്രിംകോടതി ജഡ്ജിമാർക്ക് പ്രതിഷ്ഠാച്ചടങ്ങിലേക്ക് ക്ഷണം