തിരുവനന്തപുരം: താങ്ങാനാവാത്ത സ്ത്രീധനം ആവശ്യപ്പെടുകയും വിവാഹത്തിൽ പിൻമാറുകയും ചെയ്തതിനെ തുടർന്ന് ഡോക്ടർ ഷഹന ജീവനൊടുക്കിയ കേസിലെ പ്രതി ഡോ. റുവൈസിൻറെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി റുവൈസിൻറെ ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കേസാണിതെന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു.
|
കേസിൽ റുവൈസിൻറെ പിതാവിനെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. സ്ത്രീധനത്തിനായി ഇയാളും സമ്മർദം ചെലുത്തിയെന്ന് ഷഹനയുടെ ബന്ധുക്കൾ മൊഴി നൽകിയിരുന്നു. ഒളിവില്‍ പോയ ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
150 പവൻ സ്വർണവും ഭൂമിയും ബിഎംഡബ്ല്യു കാറുമടക്കം വൻതുകയാണ് റുവൈസിൻറെ കുടുംബം ഷഹനയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത്രയും തുക നൽകാനാവില്ലെന്നു കുടുംബം റുവൈസിനെ അറിയിച്ചിരുന്നു. ഇതോടെ ഇയാൾ വിവാഹത്തിൽ നിന്നു പിൻമാറി. ഇതിനു പിന്നാലെയാണ് ഷഹന ജീവനൊടുക്കിയത്. ഷഹനയുടെ ആത്മഹത്യാകുറിപ്പിലെ വിവരവും കുടുംബം നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് റുവൈസിനെ അറസ്റ്റ് ചെയ്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





