22
Jan 2023
Tue
22 Jan 2023 Tue

പോപുലർ ഫ്രണ്ട് നിരോധനത്തിനു മുന്നോടിയായി ഇഡിയും എൻഐഎയും സംയുക്ത റെയ്ഡ് നടത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച മൂ​ന്ന് സംഘടനാ നേ​താ​ക്ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ പാ​ട്യാ​ല ഹൗ​സ് കോ​ട​തി ത​ള്ളി. മു​ഹ​മ്മ​ദ് പ​ർ​വേ​സ്, മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, അ​ബ്ദു​ൽ മു​ഖീ​ത് എ​ന്നി​വ​രു​ടെ ഹര​ജി​യാ​ണ് ത​ള്ളി​യ​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കാ​ല​താ​മ​സം വ​രു​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടിയാണ് ഇവർ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഇ​വ​ർ കോടതിയോട് അ​ഭ്യ​ർ​ഥി​ച്ച​ത്.

എ​ന്നാ​ൽ പ്ര​തി​കൾ അ​റ​സ്റ്റി​ലാ​യി 60 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ഡി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചെ​ന്നും കാ​ല​താ​മ​സം വ​രു​ത്തിയി​ട്ടി​ല്ലെ​ന്നും വിലയിരുത്തിയ കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു.