23
Aug 2022
Sun
23 Aug 2022 Sun

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ പിടിയിൽ. പുലര്‍ച്ചെ അഞ്ചോടെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ ആറ് പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇവരെ തിരിച്ചറിഞ്ഞിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

വഞ്ചിയൂരില്‍ സംഘര്‍ഷമുണ്ടാക്കിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വഞ്ചിയൂരിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇവര്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ആശുപത്രിയില്‍ നിന്ന് ഇറങ്ങി സിപിഐഎം ഓഫിസിന് കല്ലെറിയുകയായിരുന്നു .

 

ആശുപത്രിയില്‍ നിന്ന് പ്രതികള്‍ പുറത്തുപോകുന്നതിന്റെയും തിരികെയെത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിയുന്നതും പിടികൂടുന്നതും. ഇന്നലെ പുലര്‍ച്ചെയാണ് സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ കല്ലേറുണ്ടായത്. മൂന്നു ബൈക്കുകളിലായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

 

കല്ലേറിൽ ഓഫിസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിനും കേടുപാടുണ്ടായിരുന്നു.